ഇതാണ് മെസ്സി..ഞാനെന്ന ഭാവമില്ലാത്തവൻ.. കിരീടമുയർത്താൻ ക്യാപ്റ്റൻ സ്ഥാനം കൈമാറി ക്ഷണിച്ച് ലിയോ മെസ്സി.

ലയണൽ മെസ്സി വരുന്നതിനു മുന്നേ ഇന്റർ മയാമി എന്ന ക്ലബ്ബിന്റെ ക്യാപ്റ്റൻ ഡി ആൻഡ്രേ എഡ്ലിനായിരുന്നു.ഇന്റർ മയാമിയുടെ സീനിയർ താരം കൂടിയാണ് അദ്ദേഹം. ലയണൽ മെസ്സി വന്നപ്പോൾ അദ്ദേഹം തന്റെ ക്യാപ്റ്റൻ സ്ഥാനം ഒരു മടിയും കൂടാതെ മെസ്സിക്ക് കൈമാറി.മെസ്സിയാവട്ടെ തന്റെ ക്യാപ്റ്റൻസിയിൽ അത്ഭുതകരമായ ഒരു കുതിപ്പാണ് സൃഷ്ടിച്ചത്.

ലീഗ്സ് കപ്പിലാണ് ലയണൽ മെസ്സി ഇതുവരെ കളിച്ചിട്ടുള്ളത്.7 മത്സരങ്ങൾ കളിച്ച മെസ്സി ഏഴ് മത്സരങ്ങളിലും ഇന്റർ മയാമിയെ വിജയത്തിലേക്ക് എത്തിച്ചു. ഈ ഏഴു മത്സരങ്ങളിലും മെസ്സി ഗോൾ നേടിയിട്ടുണ്ട്.10 ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സി നേടിയിട്ടുള്ളത്.ഫലമായിക്കൊണ്ട് ഇന്റർ മയാമിക്ക് കിരീടം ലഭിക്കുകയും ചെയ്തു.

ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും ടോപ്പ് സ്കോറർക്കുള്ള പുരസ്കാരവും സ്വന്തമാക്കിയത് ലയണൽ മെസ്സിയാണ്.അങ്ങനെ എല്ലാ അർത്ഥത്തിലും മെസ്സി ഒരു തൂത്തുവാരൽ തന്നെയാണ് നടത്തിയിട്ടുള്ളത്. പക്ഷേ മെസ്സിക്ക് ഒരിക്കലും ഞാനെന്ന ഒരു ഭാവമില്ല.മറ്റുള്ളവരെയും സഹതാരങ്ങളെയും എപ്പോഴും പരിഗണിക്കും.അതിനുള്ള ഒരു ഉദാഹരണം ഇന്ന് നടന്നിട്ടുണ്ട്. കിരീട ജേതാക്കൾ ആയതിനുശേഷം ലയണൽ മെസ്സി തന്നെ ക്യാപ്റ്റന്റെ ആം ബാൻഡ് മുൻ ക്യാപ്റ്റനായിരുന്ന എഡ്ലിന് കൈമാറുകയായിരുന്നു.

മാത്രമല്ല കിരീടം വാങ്ങാനും ഉയർത്താനും വേണ്ടി ലയണൽ മെസ്സി അദ്ദേഹത്തെ ക്ഷണിച്ചു. അങ്ങനെ രണ്ടുപേരും ചേർന്നു കൊണ്ടാണ് ഈ കിരീടം ഉയർത്തിയത്. എല്ലാവർക്കും മാതൃകയാക്കാവുന്ന ഒരു പ്രവർത്തിയാണ് മെസ്സി ചെയ്തിട്ടുള്ളത്. തന്റെ സഹതാരങ്ങളെ ലയണൽ മെസ്സി എപ്പോഴും വളരെ ഗൗരവപൂർണ്ണമാണ് പരിഗണിക്കാറുള്ളത്.മെസ്സിയുടെ ഈ പ്രവർത്തിക്ക് വലിയ കൈയ്യടികളാണ് ഇപ്പോൾ ലഭിക്കുന്നത്.

De andre Yedlininter miamiLionel Messi
Comments (0)
Add Comment