അർജന്റൈൻ ക്യാപ്റ്റനായ ലയണൽ മെസ്സി ഇന്റർ മിയാമിയിലും അടിച്ചുപൊളിക്കുകയാണ്. ഏതെങ്കിലും ഒരു ലീഗിലേക്ക് എത്തിയാൽ സ്വാഭാവികമായും താരങ്ങൾ പ്രകടിപ്പിക്കുന്ന ബുദ്ധിമുട്ടുപോലും ലയണൽ മെസ്സിക്ക് അമേരിക്കയിൽ അനുഭവപ്പെട്ടില്ല. ആദ്യ മത്സരത്തിൽ തന്നെ ഉജ്ജ്വല ഫ്രീകിക്ക് ഗോൾ നേടിക്കൊണ്ടായിരുന്നു മെസ്സി തുടങ്ങിയത്.ഇന്നിപ്പോൾ അത് അഞ്ചു ഗോളുകളിലും ഒരു അസിസ്റ്റും എത്തിനിൽക്കുന്നു.
മൂന്നേ മൂന്ന് മത്സരങ്ങളിൽ മാത്രം കളിച്ച മെസ്സി അമേരിക്കയിൽ ഇപ്പോൾ കൊടുങ്കാറ്റായിരിക്കുകയാണ്. അത്രയൊന്നും ശ്രദ്ധ ലഭിക്കാത്ത അമേരിക്കൻ ഫുട്ബോളിനെ ഇപ്പോൾ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങി എന്നുള്ളതാണ് വസ്തുത.സ്വസ്ഥ ജീവിതത്തിനു വേണ്ടി അമേരിക്കയിലേക്ക് പോയ മെസ്സിക്ക് അവിടെയും രക്ഷയില്ല. ആരാധക കൂട്ടമാണ് എല്ലായിടത്തും ലയണൽ മെസ്സിക്ക് ചുറ്റും.
THIS IS WHAT IT MEANS TO MEET LEO MESSI FOR THIS FAN pic.twitter.com/3Sn4i1Q0au
— Leo Messi 🔟 Fan Club (@WeAreMessi) August 4, 2023
മിയാമിയിൽ മെസ്സിയെ കാണാനുള്ള ഭാഗ്യം ഒരു ആരാധകൻ ലഭിച്ചിരുന്നു.ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ക്യാപ്റ്റൻ, ഒരു ചുംബനം തരാമോ എന്നായിരുന്നു സ്നേഹപൂർവ്വം ആരാധകൻ ചോദിച്ചിരുന്നത്. ലയണൽ മെസ്സി ആരാധകന്റെ കവിളിൽ സ്നേഹപൂർവ്വം, അഭിസംബോധനവുമായി കൊണ്ട് ചുംബിക്കുന്നതും കാണാം. അതിനുശേഷം ആരാധകന് നടന്നതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല. അവിശ്വസനീയതോടെ തലയിൽ കൈവച്ചുകൊണ്ട് കരയുകയാണ് ആരാധകൻ ചെയ്യുന്നത്.
Leo Messi kisses a fan 😘🤩🫶pic.twitter.com/JU6IXW4r37
— Albiceleste News 🏆 (@AlbicelesteNews) August 5, 2023
ആരാധകരോട് എപ്പോഴും നല്ല രീതിയിൽ പെരുമാറാൻ ലയണൽ മെസ്സി ശ്രമിക്കാറുണ്ട്.ഡല്ലാസ് എഫ്സിക്കെതിരെയാണ് ലിയോ മെസ്സി അടുത്ത മത്സരം കളിക്കുക.ലീഗ്സ് കപ്പിലെ പ്രീ ക്വാർട്ടർ മത്സരമാണ് നടക്കുക.