ലാ പാസിൽ ലയണൽ മെസ്സി ഒന്ന് വിയർക്കും,ഒന്നും അവകാശപ്പെടാനില്ലാത്ത ഒരിടം.

ബൊളീവിയയിലെ ലാ പാസ് സ്റ്റേഡിയം സൗത്ത് അമേരിക്കൻ ടീമുകൾക്ക് എപ്പോഴും വെല്ലുവിളി സൃഷ്ടിക്കുന്ന ഒന്നാണ്. കാരണം സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിലാണ് ആ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. അവിടെ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.ആ അവസരത്തിൽ കളിക്കുന്നത് വളരെ ദുഷ്കരമാണ്.

ലാ പാസിൽ കളിക്കുക എന്നത് അസാധ്യമാണെന്ന് മെസ്സി തന്നെ സാക്ഷ്യപ്പെടുത്തിയ ഒന്നാണ്.ആ ലാ പാസിലാണ് 36 കാരനായ ലയണൽ മെസ്സി അടുത്ത മത്സരം കളിക്കേണ്ടത്. മാത്രമല്ല ആ സ്റ്റേഡിയത്തിലെ കണക്കുകൾ ഒന്നും തന്നെ മെസ്സിക്ക് അനുകൂലമല്ല.ലാ പാസിൽ മെസ്സി വിയർക്കും എന്ന് തന്നെയാണ് കണക്കുകൾ പറയുന്നത്.

മെസ്സി അർജന്റീനക്ക് വേണ്ടി ആകെ നാല് തവണയാണ് ലാ പാസിൽ കളിച്ചിട്ടുള്ളത്.അതിൽ ഒരുതവണ മാത്രമാണ് അർജന്റീന വിജയിച്ചിട്ടുള്ളത്.ഒരു സമനില വഴങ്ങി.രണ്ട് തോൽവികളും വഴങ്ങി. അതിലൊന്ന് 6-1 ന്റെ തോൽവിയാണ്.അർജന്റീനയുടെ അധ്യായത്തിലെ തന്നെ ഏറ്റവും വലിയ തോൽവികളിൽ ഒന്നാണ് ലാ പാസിലേത്.

മാത്രമല്ല ഈ നാല് മത്സരങ്ങളിൽ നിന്ന് മെസ്സിക്ക് ഒന്നും അവകാശപ്പെടാനില്ല. ഗോളുകളോ അസിസ്റ്റുകളോ ഇതുവരെ ബൊളീവിയയിൽ നേടാന്‍ മെസ്സിക്ക് കഴിഞ്ഞിട്ടില്ല. അത്തരം ദുഷ്കരമായ സാഹചര്യത്തിലാണ് മസിൽ ഫാറ്റിഗ് കൂടെ അലട്ടുന്ന മെസ്സി കളിക്കേണ്ടത്.പക്ഷേ ഇപ്പോൾ മെസ്സി മിന്നും ഫോമിലാണ്.ലാ പാസിലെ കണക്കുകളിൽ മാറ്റം സൃഷ്ടിക്കാൻ മെസ്സിക്ക് കഴിയുമെന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.

ArgentinaBoliviaLionel Messi
Comments (0)
Add Comment