പുതിയ അധ്യായം,മെസ്സി മിയാമിയിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.
ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് ഇനി കളിക്കുക. തന്റെ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുമായുള്ള കരാർ പൂർത്തീകരിച്ചതിനുശേഷമാ ണ് ലയണൽ മെസ്സി ഇന്റർ മിയാമിയിലേക്ക് വന്നത്.മെസ്സിയുടെ കരിയറിലെ ഒരു പുതിയ അധ്യായമാണ് പിറക്കാൻ പോകുന്നത്.
തന്റെ ഹോളിഡേ അവസാനിപ്പിച്ച് ലയണൽ മെസ്സി മിയാമിയിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യ വിമാനത്തിലാണ് മിയാമിയിൽ എത്തിയിട്ടുള്ളത്. അതിന്റെ ദൃശ്യങ്ങൾ മീഡിയാസ് പുറത്തുവിട്ടു. ലയണൽ മെസ്സിയും അദ്ദേഹത്തിന്റെ ഫാമിലിയുമാണ് മിയാമിയിൽ ലാൻഡ് ചെയ്തിരിക്കുന്നത്.
— Messi Xtra (@M30Xtra) July 11, 2023
ജൂലൈ പതിനാറാം തീയതി ലയണൽ മെസ്സിയെ സ്വന്തം കാണികൾക്ക് മുന്നിൽ പ്രസന്റ് ചെയ്യാനാണ് ഇന്റർ മിയാമിയുടെ പ്ലാൻ. പിന്നീട് ജൂലൈ 22ആം തിയ്യതിയിൽ മെക്സിക്കൻ ക്ലബ്ബിനെതിരെ ഇന്റർ മിയാമി കളിക്കുന്നുണ്ട്. ആ മത്സരത്തിൽ ലയണൽ മെസ്സിയുടെ അരങ്ങേറ്റം നടത്താനാണ് ഇന്റർ മിയാമി ഉദ്ദേശിക്കുന്നത്.ഈ മാസം തന്നെ മെസ്സിയെ നമുക്ക് കളിക്കളത്തിൽ കാണാം.
🚨 Messi has arrived in Miami. @SC_ESPN 🎥🇺🇸
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 11, 2023
pic.twitter.com/ZDCeGOEMcp
36 കാരനായ മെസ്സി ഇപ്പോഴും ഉജ്ജ്വല പ്രകടനം നടത്തുന്നുണ്ട്. കഴിഞ്ഞ സീസണിൽ അർജന്റീനക്ക് വേണ്ടിയും പാരീസിന് വേണ്ടിയും മെസ്സി മികവാർന്ന പ്രകടനം നടത്തിയിരുന്നു. ആ പ്രകടനം അമേരിക്കയിലും തുടരാൻ മെസ്സിക്ക് ബുദ്ധിമുട്ടുണ്ടാവില്ല എന്നാണ് കണക്ക് കൂട്ടലുകൾ. പക്ഷേ ഇന്റർമിയാമി വിജയിച്ചിട്ട് ഇപ്പോൾ കുറെ നാളുകളായി.