ഇതൊക്കെയെന്ത്.. ക്യാപ്റ്റൻ മെസ്സി താണ്ഡവമാടി,വമ്പൻ വിജയവുമായി ഇന്റർ മിയാമി.
ഒരു താരം വന്നു കഴിഞ്ഞാൽ ഒരു ടീമിന് ഇത്രയൊക്കെ മാറാനും മെച്ചപ്പെടാനും കഴിയുമോ? അതാണിപ്പോൾ എല്ലാവരും ചോദിക്കുന്നത്.ആ വരുന്ന താരം മെസ്സിയാണെങ്കിൽ അതിന് സാധിക്കുമെന്നാണ് ഉത്തരം. തകർന്ന് തരിപ്പണമായ ഒരു ടീമിന്റെ അത്യുഗ്രൻ തിരിച്ചുവരവാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. മെസ്സി വന്നതോടുകൂടി ഇന്റർ മിയാമി സ്വപ്നലോകത്താണ്.
ഇന്ന് ലീഗ്സ് കപ്പിലെ മത്സരത്തിൽ അമേരിക്കയിലെ മറ്റൊരു ക്ലബ്ബായ അറ്റ്ലാന്റ യുണൈറ്റഡിനെ ഇന്റർ മിയാമി തകർത്തെറിഞ്ഞു.4-0 എന്ന സ്കോറിനാണ് മത്സരത്തിൽ മിയാമി വിജയിച്ചത്. രണ്ടാം മത്സരം മാത്രം കളിക്കുന്ന ക്യാപ്റ്റൻ മെസ്സി താണ്ഡവമാടിയപ്പോൾ മിയാമി സ്വപ്നസമാനമായ വിജയം നേടുകയായിരുന്നു.
هدف بطل العالم 🔥😍 pic.twitter.com/CKOuXvQQ5a
— Messi Xtra (@M30Xtra) July 25, 2023
മത്സരത്തിന് മുന്നേയുള്ള സൂചനകൾ പോലെ മെസ്സി സ്റ്റാർട്ട് ചെയ്തിരുന്നു.ഗോൾ നേടാൻ മെസ്സിക്ക് വേണ്ടിവന്നത് എട്ട് മിനിട്ട് മാത്രമാണ്. 8 മിനിട്ടിൽ ലയണൽ മെസ്സി തനിക്ക് ലഭിച്ച ബോളുമായി മുന്നോട്ടുപോവുകയും ഗോൾകീപ്പറെ പരാജയപ്പെടുത്തിക്കൊണ്ട് ഗോൾ നേടുകയും ചെയ്തു. അതിനുശേഷം 22ആം മിനുറ്റിൽ റോബർട്ട് ടൈലർ നൽകിയ ക്രോസ് മെസ്സി ഫിനിഷ് ചെയ്യുകയായിരുന്നു.പിന്നീട് 44ആം മിനിറ്റിൽ ഇന്റർ മിയാമി മൂന്നാം ഗോൾ നേടി.ക്രമാഷിയുടെ അസിസ്റ്റിൽ നിന്ന് ടൈലറാണ് ഗോൾ നേടിയത്.
هدف الأسطورة الثاني 🔥 pic.twitter.com/snUL0bLdBH
— Messi Xtra (@M30Xtra) July 26, 2023
54ആം മിനുട്ടിൽ റോബർട്ട് ടൈലർ വീണ്ടും ഗോൾ നേടി. ലയണൽ മെസ്സി നൽകിയ പാസിൽ നിന്നാണ് ടൈലർ ഗോൾ നേടിയത്. മെസ്സിയും ടൈലറും തമ്മിലുള്ള ഒരു കോമ്പോ ഇന്റർ മിയാമിയുടെ ഫാൻസിനെ ആനന്ദം നൽകുന്നതാണ്.പിന്നീട് മെസ്സിയെ പിൻവലിച്ചു. അറ്റ്ലാൻഡക്ക് ഒരു പെനാൽറ്റി ലഭിച്ചില്ലെങ്കിലും അർജന്റീന താരം അൽമേഡ അത് പാഴാക്കുകയായിരുന്നു.തകർപ്പൻ വിജയത്തോടെ രണ്ടു മത്സരങ്ങളിൽ നിന്ന് 6 പോയിന്റുകൾ മിയാമി നേടിയപ്പോൾ അടുത്തഘട്ടം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.
الهدف الرابع بصناعة الأسطورة 🔥 pic.twitter.com/oytw1dCQXU
— Messi Xtra (@M30Xtra) July 26, 2023