അമ്മയെയാണോ അച്ഛനെയാണോ കൂടുതൽ ഇഷ്ടമെന്ന് ചോദിക്കുന്നതുപോലെയാണ് മെസ്സിയേയാണോ മറഡോണയേയാണോ ഇഷ്ടമെന്ന് ചോദിക്കുന്നതെന്ന് മിലിറ്റോ.
അർജന്റീനക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഡിയഗോ മിലിറ്റോ. ഇന്റർ മിലാന്റെ ഇതിഹാസ താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. അർജന്റീന ഫുട്ബോൾ ചരിത്രത്തിലെ രണ്ട് ലെജന്റുമാരാണ് മെസ്സിയും മറഡോണയും. അതുകൊണ്ടുതന്നെ ഈ രണ്ടു പേരെയും പരസ്പരം വെച്ച് പലരും താരതമ്യം ചെയ്യാറുണ്ട്.
മെസ്സിയെയാണോ മറഡോണയെയാണോ തിരഞ്ഞെടുക്കുക എന്ന് മിലിറ്റോയോട് ചോദിച്ചിരുന്നു. അമ്മയെയാണോ അച്ഛനെയാണോ കൂടുതൽ ഇഷ്ടമെന്ന് ചോദിക്കുന്നത് പോലെയാണ് ഈ ചോദ്യം എന്നാണ് മിലിറ്റോ പറഞ്ഞിട്ടുള്ളത്. മെസ്സിയും മറഡോണയും അർജന്റീനക്കാർക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ് എന്നതിലേക്കാണ് മിലിറ്റോ വിരൽ ചൂണ്ടിയിട്ടുള്ളത്.
അമ്മയെയാണോ അച്ഛനെയാണോ കൂടുതൽ ഇഷ്ടം എന്ന ചോദ്യത്തെ പോലെ തന്നെയാണ് ഈ ചോദ്യവും.കാരണം ഇതിന് ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്. നമ്മൾ രണ്ടുപേരെയും ആസ്വദിച്ചു. അർജന്റീനയിൽ ജനിച്ച ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളാണ് മെസ്സിയും മറഡോണയും. അത് അർജന്റീനക്ക് വളരെയധികം അഭിമാനം നൽകുന്ന ഒന്നാണ്,മിലിറ്റോ പറഞ്ഞു.