തോറിന്റെയും ബ്ലാക്ക് പാന്തറിന്റെയും സെലിബ്രേഷൻ മെസ്സി അനുകരിച്ചതിന്റെ കാരണം പറഞ്ഞ് എഡുൾ.
ലയണൽ മെസ്സി ഇന്റർ മിയാമിയിൽ തച്ചുതകർക്കുകയാണ്. കളിച്ച എല്ലാ മത്സരങ്ങളിലും മെസ്സി ഗോൾ നേടി. ആദ്യ മത്സരത്തിൽ ഒരു തകർപ്പൻ ഫ്രീക്കിക്ക് ഗോൾ. പിന്നീട് നടന്ന മൂന്ന് മത്സരങ്ങളിലും രണ്ടു ഗോളുകൾ വീതം. സ്വപ്ന സമാനമായ തുടക്കമാണ് അമേരിക്കയിൽ മെസ്സിക്ക് ലഭിച്ചിട്ടുള്ളത്.
മെസ്സിയുടെ പ്രകടനത്തോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ലയണൽ മെസ്സിയുടെ ഗോൾ സെലിബ്രേഷനുകൾ. അമേരിക്കയിൽ എത്തിയതിനുശേഷം പുതുതായി 2 സെലിബ്രേഷനുകളാണ് മെസ്സി നടത്തിയിട്ടുള്ളത്. മാർവൽ സൂപ്പർ ഹീറോയായ തോറിന്റെ ഒരു ആക്ഷനാണ് മെസ്സി അനുകരിച്ചിട്ടുള്ളത്. അതിനുശേഷം മറ്റൊരു സൂപ്പർ ഹീറോയായ ബ്ലാക്ക് പാന്തർ സെലിബ്രേഷൻ ലയണൽ മെസ്സി നടത്തി.
എന്തുകൊണ്ട് ഈ സെലിബ്രേഷനുകൾ നടത്തി? ആർക്കുവേണ്ടി നടത്തി എന്നുള്ളതിന്റെ ഉത്തരം ഇപ്പോൾ അർജന്റൈൻ ജേണലിസ്റ്റായ ഗാസ്റ്റൻ എഡുൾ പറഞ്ഞിട്ടുണ്ട്. അതായത് ലയണൽ മെസ്സി തന്റെ മക്കൾക്ക് വേണ്ടിയാണ് ഈ സെലിബ്രേഷനുകൾ നടത്തിയിട്ടുള്ളത്. 3 ആൺകുട്ടികളാണ് ലയണൽ മെസ്സിക്കുള്ളത്.മെസ്സി തന്റെ കുട്ടികൾക്കും കുടുംബത്തിനും വേണ്ടിയാണ് ഈ സെലിബ്രേഷൻ നടത്തിയിട്ടുള്ളത്.
കാരണം ആ മാർവൽ സിനിമകളും ആ കഥാപാത്രങ്ങളും മെസ്സിയുടെ മക്കൾ വളരെയധികം ഇഷ്ടപ്പെടുന്നവരാണ്.അവർക്ക് വേണ്ടിയാണ് മെസ്സി ഈ സെലിബ്രേഷൻ നടത്തിയിട്ടുള്ളത്. ലോകത്തിന്റെ നാനാഭാഗങ്ങളിലും ആരാധകരുള്ള സൂപ്പർ ഹീറോ കഥാപാത്രങ്ങളാണ് മാർവ്വലിന്റെ കഥാപാത്രങ്ങൾ.ഇന്റർ മയാമിയുടെ ഇപ്പോഴത്തെ പാർട്ണർമാർ കൂടിയാണ് മാർവ്വൽ.