ലോകത്തെത്തന്നെ ഞെട്ടിച്ച ഒരു ഭൂകമ്പമാണ് കഴിഞ്ഞ ദിവസം മൊറോക്കോയിൽ നടന്നത്. രണ്ടായിരത്തോളം ആളുകൾക്ക് ജീവൻ നഷ്ടമായി എന്നാണ് റിപ്പോർട്ടുകൾ. നിരവധി പേർക്ക് തങ്ങളുടെ വീടും കിടപ്പാടവും നഷ്ടമായിട്ടുണ്ട്. മൊറോക്കൻ ജനത ഈ ഭൂകമ്പത്തിന്റെ ദുരിതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഭൂകമ്പ ദുരിതബാധിതർക്ക് സഹായഹസ്തവുമായി മുന്നോട്ടു വന്നിട്ടുണ്ട്. മൊറോക്കോയിൽ റൊണാൾഡോയുടെ കീഴിൽ ഒരു ആഡംബര ഹോട്ടൽ സ്ഥിതി ചെയ്യുന്നുണ്ട്. ഭൂകമ്പ ബാധിതർക്ക് ആ ഹോട്ടൽ ഇപ്പോൾ തുറന്നു കൊടുത്തിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഡംബര ഹോട്ടൽ ഇപ്പോൾ അഭയാർത്ഥി ക്യാമ്പായി മാറിയിട്ടുണ്ട്.
ലയണൽ മെസ്സിയും മൊറോക്കൻ ജനതയ്ക്ക് സാന്ത്വനമേകിക്കൊണ്ട് മുന്നോട്ടുവന്നിട്ടുണ്ട്. തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഒരു മെസ്സേജ് പങ്കുവെക്കുകയാണ് ലയണൽ മെസ്സി ചെയ്തിട്ടുള്ളത്. ദുരിതബാധിതർക്ക് എല്ലാവിധ സ്ട്രെങ്ത്തും മെസ്സി നേർന്നിട്ടുണ്ട്.
മൊറോക്കോയിലെ ഭൂകമ്പത്തിൽ ബാധിക്കപ്പെട്ട് ലോകത്തോട് വിട പറഞ്ഞവർക്ക് അനുശോചനങ്ങൾ നേരുന്നു.ഈ ഭയാനകമായ ദുരന്തം ബാധിച്ച് പരിക്കേറ്റ എല്ലാവർക്കും ഞാൻ എല്ലാ സ്ട്രങ്തും നേരുന്നു, മെസ്സി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ലോകമെമ്പാടുമുള്ള ഫുട്ബോൾ കമ്മ്യൂണിറ്റി മൊറോക്കോക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തി ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഇടം നേടിയ ടീമാണ് മൊറോക്കോ.ആ രാജ്യത്തിന്റെ അതിജീവനത്തിനുവേണ്ടി എല്ലാവരും കൈക്കോർത്തിരിക്കുകയാണ് ഇപ്പോൾ.