മിയാമിയിൽ എന്നല്ല,എവിടെപ്പോയാലും മെസ്സിക്ക് സ്വൈരജീവിതം ലഭിക്കില്ല,സ്റ്റോറിൽ നിന്ന് പുറത്തിറങ്ങിയതും പൊതിഞ്ഞ് ജനക്കൂട്ടം.
ലയണൽ മെസ്സി യൂറോപ്പിലെ ഫുട്ബോൾ അവസാനിപ്പിച്ചുകൊണ്ട് അമേരിക്കയിലെ ഫുട്ബോളിലേക്ക് പോയത് അദ്ദേഹത്തിന് കൂടുതൽ സ്വസ്ഥമായ ജീവിതം ലഭിക്കാൻ വേണ്ടിയായിരുന്നു.കുടുംബവുമൊത്ത് കൂടുതൽ സ്വകാര്യ നിമിഷങ്ങൾ ചിലവഴിക്കാൻ വേണ്ടിയാണ് മെസ്സി യൂറോപ്പിന് പുറത്തേക്ക് പോയത്. മെസ്സി തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. ഫുട്ബോളിന് അത്രയധികം വേരോട്ടമില്ലാത്ത അമേരിക്കയെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണവും അതുതന്നെ.
الأسطورة ميسي لحظة خروجه من محل أديداس في ميامي قبل قليل 😨 pic.twitter.com/r6fp0bxLAS
— Messi Xtra (@M30Xtra) July 28, 2023
എന്നാൽ അമേരിക്കയിലോ മിയാമിലോ എന്നല്ല, ലോകത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും മെസ്സിക്ക് സ്വൈരജീവിതം ലഭിക്കില്ല.കാരണം അത്രയേറെ മെസ്സി വളർന്നു കഴിഞ്ഞു.ലോകത്തിന്റെ നാനാഭാഗങ്ങളിലും മെസ്സിക്ക് ആരാധകരുണ്ട്.അതിനുള്ള തെളിവാണ് ഇപ്പോൾ പുറത്തേക്ക് വരുന്ന വീഡിയോ. ലയണൽ മെസ്സി ഇന്നലെ അഡിഡാസിന്റെ മിയാമിയിലെ സ്റ്റോർ സന്ദർശിച്ചിരുന്നു.മെസ്സിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും ഉണ്ടായിരുന്നു.
شعبية الأسطورة في الولايات المتحدة الأمريكية 🇺🇸 pic.twitter.com/0xwSP3yNlM
— Messi Xtra (@M30Xtra) July 28, 2023
മെസ്സി സ്റ്റോറിലുള്ള വിവരം പുറത്തറിയുകയും നിരവധി ആരാധകർ ഈ സ്റ്റോറിന് പുറത്ത് തടിച്ചു കൂടുകയും ചെയ്തു. മെസ്സി സ്റ്റോറിന് പുറത്തിറങ്ങിയതോടെ ഈ ആരാധക കൂട്ടം അദ്ദേഹത്തെ പൊതിയുകയായിരുന്നു.വളരെ പണിപ്പെട്ടു കൊണ്ട് അദ്ദേഹം കാറിനകത്തേക്ക് കയറുന്നതും വീഡിയോകളിൽ നിന്നും നമുക്ക് കാണാവുന്നതാണ്.അതായത് മെസ്സി എവിടെ ചെന്നാലും അവിടെ ആരാധകർ ഉണ്ടാവും. എവിടെയും മെസ്സി ആഗ്രഹിക്കുന്നത് പോലെയുള്ള ഒരു പ്രൈവസി ലഭിക്കില്ല എന്നതാണ് വസ്തുത.
أنتونيلا تقفز من المقعد الخلفي إلى المقعد الأمامي لكثرة التجمهر حول السيارة 😯 pic.twitter.com/rANMha7hZO
— Messi Xtra (@M30Xtra) July 28, 2023
മിയാമിയിൽ മെസ്സി ഇപ്പോൾ സെറ്റിലായി കഴിഞ്ഞു. അമേരിക്കൻ ഫുട്ബോളുമായി വളരെ എളുപ്പത്തിൽ അഡാപ്റ്റാവാനും മെസ്സിക്ക് കഴിഞ്ഞു. മെസ്സി രണ്ടു മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് ഇതുവരെ നേടിയത്. എളുപ്പത്തിൽ ടീമുമായി മെസ്സി ഇണങ്ങിക്കഴിഞ്ഞു.