പുഷ്കാസിന് വിശ്രമിക്കാം,ഫുട്ബോൾ ഹിസ്റ്ററിയിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരമായി ലയണൽ മെസ്സി.
ലോസ് ആഞ്ചലസ് എഫ്സിയെ പരാജയപ്പെടുത്താൻ ഇന്റർ മയാമിക്ക് കഴിഞ്ഞിരുന്നു.3-1 എന്ന സ്കോറിനാണ് ഇന്റർ മയാമി ആഞ്ചലസിൽ വെച്ചു കൊണ്ട് അവരെ തോൽപ്പിച്ചത്.സാധാരണ പോലെ ലയണൽ മെസ്സി മത്സരത്തിൽ മികച്ച രീതിയിൽ കളിച്ചു. രണ്ട് അസിസ്റ്റുകളാണ് അദ്ദേഹം സ്വന്തം പേരിലാക്കിയത്.
ഈ രണ്ട് അസിസ്റ്റുകൾ നേടിയതോടുകൂടി ലയണൽ മെസ്സി കരിയറിൽ ആകെ 361 അസിസ്റ്റുകൾ ഇപ്പോൾ പൂർത്തിയാക്കി കഴിഞ്ഞു.ഇതോടുകൂടി ഒരു റെക്കോർഡ് ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. ഫുട്ബോൾ ഹിസ്റ്ററിയിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയിട്ടുള്ള താരം എന്ന റെക്കോർഡ് ആണ് മെസ്സിയുടെ പേരിലുള്ളത്. ഇതിഹാസമായ പുഷ്കാസിനെയാണ് മെസ്സി മറികടന്നിട്ടുള്ളത്. 359 അസിസ്റ്റുകൾ ആണ് പുഷ്ക്കാസ് തന്റെ കരിയർ നേടിയിട്ടുള്ളത്.
റിസർച്ചുകൾ പ്രകാരം പുഷ്ക്കാസ് 340 നും 359 നും ഇടയിലാണ് ഒഫീഷ്യൽ അസിസ്റ്റുകൾ നേടിയിട്ടുള്ളത്.359 ആണ് അദ്ദേഹത്തിന്റെതായി പരിഗണിക്കപ്പെടുന്ന കണക്ക്. മൂന്നാം സ്ഥാനത്ത് വരുന്നത് യോഹാൻ ക്രൈഫാണ്. കരിയറിൽ 322 നും 358 നും ഇടയിലാണ് ഒഫീഷ്യൽ അസിസ്റ്റുകൾ നേടിയിട്ടുള്ളത്. നാലാം സ്ഥാനത്തുള്ള പെലെയുടെ കാര്യത്തിലേക്ക് വന്നാൽ 321നും 351 നും ഇടയിലാണ് അദ്ദേഹം ഒഫീഷ്യൽ അസിസ്റ്റുകൾ നേടിയിട്ടുള്ളത്. പഴയ കണക്കുകൾ ആയതിനാലാണ് ഇത്തരത്തിലുള്ള സംശയങ്ങൾ നിലനിൽക്കുന്നത്.
പക്ഷേ മെസ്സിയുടെ കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ഇവരെയെല്ലാം മറികടക്കാൻ ഇപ്പോൾ കഴിഞ്ഞു.361 അസിസ്റ്റുകൾ നേടിയ ലയണൽ മെസ്സി തന്നെയാണ് ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരം. ഇനിയും അദ്ദേഹത്തിൽ നിന്ന് കൂടുതൽ അസിസ്റ്റുകൾ നമുക്ക് കാണാൻ കഴിയും.