ലയണൽ മെസ്സിക്ക് പുതിയ ഒരു ബോഡി ഗാർഡിനെ ഇപ്പോൾ ഇന്റർ മയാമി നിയമിച്ചിട്ടുണ്ട്. മെസ്സിയുടെ സുരക്ഷയുടെ പൂർണ്ണ ഉത്തരവാദിത്വം അദ്ദേഹത്തിനാണ്. അദ്ദേഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗമാണ്. ലയണൽ മെസ്സിയുടെ പ്രൊട്ടക്ഷനു വേണ്ടി കളിക്കളത്തിൽ പോലും പ്രവേശിക്കാനുള്ള അനുമതി ക്ലബ് അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. മെസ്സിയെ അദ്ദേഹം സംരക്ഷിക്കുന്നതിന്റെ വീഡിയോകളൊക്കെ ഇപ്പോൾ ചർച്ച ചെയ്യാറുണ്ട്.
അതിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്.La Nacion എന്ന മീഡിയയാണ് ഇത് റിപ്പോർട്ട് ചെയ്തത്. മെസ്സിയുടെ പുതിയ ബോഡിഗാർഡിന്റെ പേര് യാസിൻ ചോയ്ക്കൊ എന്നാണ്.അദ്ദേഹം ചില്ലറക്കാരനല്ല.അമേരിക്കയിലെ മുൻ ആർമി സോൾജിയർ ആണ് അദ്ദേഹം.മാർഷ്യൽ ആർട്സുകൾ വളരെയധികം പ്രവർത്തി പരിചയമുള്ള,സ്ക്കില്ലിഡായിട്ടുള്ള ഒരു വ്യക്തിയാണ് ഈ ബോഡിഗാർഡ്. കൂടാതെ ബോക്സിങ്ങിലും MMA ഫൈറ്റിംഗിലും ആളൊരു പുലിയാണ്. അദ്ദേഹം എപ്പോഴും ലയണൽ മെസ്സിയുടെയും കുടുംബത്തിന്റെയും ഒപ്പം ഉണ്ടാകും.
They’re making Messi bodyguard comps now 😭 pic.twitter.com/QvEneq6xgW
— MC (@CrewsMat10) August 24, 2023
കളിക്കളത്തിലും ട്രെയിനിങ്ങിലും ഉണ്ടാകും. മെസ്സി ഷോപ്പിങ്ങിന് പോവുകയാണെങ്കിലും സൂപ്പർമാർക്കറ്റിലേക്ക് പോവുകയാണെങ്കിലും താരത്തിന്റെ നിഴലായിക്കൊണ്ട് ഈ ബോഡിഗാർഡ് ഉണ്ടാകും. ലയണൽ മെസ്സി അമേരിക്കയിൽ എവിടെ പോയാലും നിരവധി ആരാധക കൂട്ടമാണ് ഇപ്പോൾ ഉള്ളത്. അതുകൊണ്ടാണ് മെസ്സിക്ക് പ്രത്യേകമായി ഒരു സുരക്ഷ ഇപ്പോൾ ക്ലബ്ബ് ഒരുക്കിയിട്ടുള്ളത്. വളരെ വിദഗ്ധനായ ഒരു വ്യക്തിയെ തന്നെയാണ് അവർ ഇപ്പോൾ നിയമിച്ചിട്ടുള്ളത്.
👮♂️🇦🇷 During Inter Miami matches, Leo Messi is followed by an ex-US Navy Seal for maximum security.
— EuroFoot (@eurofootcom) August 24, 2023
The bodyguard is a martial arts, boxer and taekwondo expert. He can be seen even following him during matches. pic.twitter.com/Gl8n1UzHXV
അതുകൊണ്ടുതന്നെ ഇനി സുരക്ഷകൾ മറികടന്നു കൊണ്ട് മെസ്സിയെ സമീപിക്കുന്നവർക്ക് ചെറിയൊരു പേടി ഉണ്ടാകും. മികച്ച പ്രകടനം അമേരിക്കയിൽ നടത്താൻ കഴിഞ്ഞതോടുകൂടി മെസ്സി തരംഗം അവിടെ അലയടിക്കുകയാണ്. ഇന്റർ മയാമിക്ക് ഒരു കിരീടം നേടി കൊടുക്കാൻ മെസ്സിക്ക് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്.