ലയണൽ മെസ്സി ഈ സീസൺ അവസാനിച്ചതോടു കൂടി പിഎസ്ജി വിട്ടിരുന്നു. രണ്ട് സീസൺ മാത്രമാണ് മെസ്സി പിഎസ്ജിയിൽ തുടർന്നത്. ക്ലബ്ബ് വിടുന്ന മെസ്സിയോടുള്ള ആദരസൂചകമായി പിഎസ്ജി മെസ്സിക്ക് ഒരു അവാർഡ് നൽകിയിരുന്നു.പിഎസ്ജി പ്രസിഡന്റ് ആയ നാസർ അൽ ഖലീഫി പിഎസ്ജിയുടെ ഡ്രസിങ് റൂമിൽ വെച്ച് കൊണ്ടായിരുന്നു മെസ്സിക്ക് അവാർഡ് നൽകിയത്.
ആ അവാർഡ് ലയണൽ മെസ്സി തന്റെ സുഹൃത്തും സഹതാരവുമായ നെയ്മർക്ക് നൽകിയിരുന്നു.നെയ്മർ ജൂനിയറുടെ ഇൻസ്റ്റിറ്റ്യൂഷനായിരുന്നു അത് നൽകിയിരുന്നത്. നെയ്മർ ജൂനിയർ കഴിഞ്ഞ ദിവസം മെസ്സിയുടെ ഈ അവാർഡ് ലേലത്തിൽ വെയ്ക്കുകയും ചെയ്തിട്ടുണ്ട്. വലിയ ഒരു തുകയാണ് ഈ അവാർഡിന് ലഭിച്ചത്.
ഒരു ലക്ഷത്തി എഴുപത്തി രണ്ടായിരം ഡോളറാണ് ഇതിന്റെ വിലയായി കൊണ്ട് ലഭിച്ചത്.നെയ്മർ ജൂനിയർ തന്നെയായിരുന്നു ഇത് ലേലം ചെയ്തിരുന്നത്. ഈ തുക നെയ്മറുടെ ഇൻസ്റ്റിറ്റ്യൂഷൻ വഴി കുട്ടികളെ സഹായിക്കാൻ വേണ്ടി ഉപയോഗിക്കും.ഈ കാരുണ്യപ്രവർത്തിയിലൂടെ നെയ്മറും മെസ്സിയും ഇപ്പോൾ കയ്യടി നേടിയിരിക്കുകയാണ്.