ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ മികച്ച വിജയമാണ് നിലവിലെ ജേതാക്കളായ അർജന്റീന സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കാനഡയെ അവർ തോൽപ്പിച്ചത്. ഇതോടെ അർജന്റീന ഒരിക്കൽ കൂടി കോപ്പ അമേരിക്ക ഫൈനലിന് യോഗ്യത കരസ്ഥമാക്കി.ഉറുഗ്വ- കൊളംബിയ സെമിയിലെ വിജയികളായിരിക്കും അർജന്റീനയുടെ എതിരാളികൾ.
മത്സരത്തിൽ ഹൂലിയൻ ആൽവരസ്,ലയണൽ മെസ്സി എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്.റോഡ്രിഗോ ഡി പോൾ,എൻസോ എന്നിവരാണ് അർജന്റീനയുടെ അസിസ്റ്റുകൾ കരസ്ഥമാക്കിയത്.കഴിഞ്ഞ മത്സരത്തിൽ വേണ്ടത്ര ആധിപത്യം പുലർത്താൻ അർജന്റീനക്ക് സാധിച്ചിരുന്നില്ല. പക്ഷേ ഈ മത്സരത്തിൽ അർജന്റീന വീണ്ടും ട്രാക്കിൽ ആവുകയായിരുന്നു.
സമീപകാലത്തെ മിന്നുന്ന ഫോമിലാണ് അർജന്റീന കളിക്കുന്നത്.കഴിഞ്ഞ 10 വർഷത്തിനിടെ നിരവധി ഫൈനലുകൾ അർജന്റീന കളിച്ചു കഴിഞ്ഞു.ഒരിക്കൽ കൂടി അവർ ഫൈനലിൽ എത്തിയിരിക്കുകയാണ്. ഇത് ഭ്രാന്തമായി തോന്നുന്നു എന്നാണ് ഇതിനോട് ലയണൽ മെസ്സി പ്രതികരിച്ചിട്ടുള്ളത്.അദ്ദേഹം പറഞ്ഞതിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.
ഈ ഗ്രൂപ്പ് ഇപ്പോൾ ചെയ്തുതീർത്തത് വളരെ ഭ്രാന്തമായി തോന്നുന്നു.ഏറ്റവും പ്രധാനപ്പെട്ട കാര്യം ഞങ്ങൾ എല്ലാ ഫൈനലുകളും കളിക്കുന്നു എന്നുള്ളതാണ്.ഒരു നാഷണൽ ടീം എന്ന നിലയിൽ ഞങ്ങൾ അനുഭവിച്ചു പോരുന്നതെല്ലാം ഞങ്ങൾ പരമാവധി ആസ്വദിക്കേണ്ടതുണ്ട്.ഞങ്ങൾ നേടിയതെല്ലാം വളരെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്.തീർച്ചയായും അതിന്റെ അഡ്വാന്റെജ് ഞങ്ങൾ കൈപ്പറ്റേണ്ടതുണ്ട്,ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ തവണത്തെ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ചു കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയിരുന്നത്.ഇത്തവണ ബ്രസീൽ നേരത്തെ പുറത്തായി. പക്ഷേ അർജന്റീന ഫൈനലിൽ ഒരു ഭാഗത്തുണ്ട്.