Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

നീ വീണ്ടും നുണ പറയാൻ തുടങ്ങി:ജെറാർഡ് റൊമേറോക്കെതിരെ പരസ്യമായി രംഗത്ത് വന്ന് ലിയോ മെസ്സി.

6,663

ലയണൽ മെസ്സി എട്ടാമത്തെ ബാലൺഡി’ഓർ നേടിക്കൊണ്ട് വളരെ മനോഹരമായ ഒരു സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലോക ഫുട്ബോളിലെ എല്ലാ സൂപ്പർതാരങ്ങളും ലയണൽ മെസ്സിക്ക് വേണ്ടി കൈയടിച്ചു കൊണ്ടിരിക്കുന്ന ഒരു സമയമാണിത്.ബാലൺഡി’ഓർ വേദിയിൽ മെസ്സി ഒരുപാട് കാര്യങ്ങൾ പങ്കുവെച്ചിരുന്നു.എട്ട് ബാലൺഡി’ഓർ അവാർഡുകൾ നേടിയിട്ടും ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം താനാണോ എന്ന ചോദ്യത്തിൽ നിന്ന് മെസ്സി ഒഴിഞ്ഞുമാറുകയാണ് ചെയ്തിട്ടുള്ളത്.

എന്നാൽ സ്പാനിഷ് പത്രമാധ്യമങ്ങൾ ലയണൽ മെസ്സിയെക്കുറിച്ച് എപ്പോഴും റൂമറുകൾ പടച്ചു വിടാറുണ്ട്. അതിൽ പ്രധാനിയാണ് ജെറാർഡ് റൊമേറോ.ലയണൽ മെസ്സിയെക്കുറിച്ച് നിരവധി വാർത്തകൾ പുറത്തേക്ക് വിട്ടിട്ടുള്ള സ്പാനിഷ് ജേണലിസ്റ്റാണ് റൊമേറോ. മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തും എന്ന് നിരവധിതവണ റിപ്പോർട്ട് ചെയ്ത ഒരു വ്യക്തി കൂടിയാണ് ഇദ്ദേഹം.

പക്ഷേ അന്നൊന്നും ലയണൽ മെസ്സി പ്രതികരിച്ചിരുന്നില്ല.എന്നാൽ സഹിക്കെട്ടു കൊണ്ട് ലയണൽ മെസ്സി ഇപ്പോൾ പ്രതികരിച്ചു. അതും പരസ്യമായി കൊണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ലയണൽ മെസ്സി പരസ്യമായി കൊണ്ട് ജെറാർഡ് റൊമേറോക്കെതിരെ രംഗത്ത് വന്നിട്ടുള്ളത്. നീ വീണ്ടും നുണ പറയാൻ ആരംഭിച്ചു എന്നാണ് ലയണൽ മെസ്സി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എഴുതിയിട്ടുള്ളത്.

കഥ ഇങ്ങനെയാണ്..ബാലൺഡി’ഓർ പ്രോഗ്രാമിന് ശേഷം ലയണൽ മെസ്സിയും ബാഴ്സലോണ പ്രസിഡണ്ടായ ജോയൻ ലാപോർട്ടയും തമ്മിൽ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തു. ബാഴ്സ പ്രസിഡന്റ് മെസ്സിയുടെ പ്രസംഗത്തിൽ അദ്ദേഹം ബാഴ്സലോണയെ കുറിച്ച് പരാമർശിച്ചതിന് നന്ദി പറഞ്ഞിട്ടുണ്ട്.മാത്രമല്ല അവർ രണ്ടുപേരും ഒരുമിച്ചുകൊണ്ട് ഒരു മികച്ച തീയതി കണ്ടെത്തും.മെസ്സിക്ക് ഒരു ട്രിബ്യൂട്ട് നൽകുന്നതിനുവേണ്ടി, ഇതായിരുന്നു റൊമേറോ പുറത്തുവിട്ട ന്യൂസ്.

എന്നാൽ ഇത് പച്ചക്കള്ളമാണ്.അങ്ങനെ സംഭവിച്ചിട്ടില്ല എന്ന് തന്നെയാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.അതായത് ഇത്തരത്തിലുള്ള ചർച്ചകൾ ഒന്നും തന്നെ നടന്നിട്ടില്ല.റൊമേറോ സ്വന്തമായി വാർത്തകൾ പടച്ചുവിടുകയാണ് ചെയ്തിട്ടുള്ളത്. ലയണൽ മെസ്സി പരസ്യമായി തന്നെ രംഗത്ത് വന്നതോടെ റൊമേറോ ശരിക്കും ഇപ്പോൾ പ്രതിസന്ധിയിൽ ആയിട്ടുണ്ട്.