അതേ..ഇത് അവസാനത്തേതാണ് :താൻ സിംഹാസനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച് മെസ്സി.

ലോക ഫുട്ബോളിന്റെ ചരിത്രത്തിൽ ലയണൽ മെസ്സിയെ പോലെയൊരു താരം ഉണ്ടായിട്ടില്ല എന്ന് തന്നെ പറയേണ്ടിവരും. മെസ്സി ഫുട്ബോൾ ഹിസ്റ്ററിയിലെ തന്നെ സമ്പൂർണ്ണനായ ഒരു താരമാണ്.അത് വാദിക്കാൻ വേണ്ടിയുള്ള നിരവധി നേട്ടങ്ങൾ അദ്ദേഹത്തിന്റെ കൈവശമുണ്ട്. ഏറ്റവും ഒടുവിൽ എട്ടാമത്തെ ബാലൺഡി’ഓർ അവാർഡ് മെസ്സി സ്വന്തമാക്കിയിരുന്നു.

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരങ്ങൾ ഉള്ള താരം മെസ്സിയാണ്. അദ്ദേഹത്തിന്റെ ഈ റെക്കോർഡ് ദീർഘകാലത്തേക്ക് ഭദ്രമാണ്. 9 ബാലൺഡി’ഓർ അവാർഡുകൾ നേടിക്കൊണ്ട് ഇത് തകർക്കുക എന്നത് ഈ അടുത്തകാലത്തൊന്നും ആർക്കും കഴിയില്ല. കാരണം അത്രയും വലിയ ഒരു നേട്ടം തന്നെയാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.

ഇനി ഒമ്പതാമത്തെ ബാലൺഡി’ഓർ ലക്ഷ്യം വെക്കുന്നുണ്ടോ? അതിനുവേണ്ടി പരിശ്രമങ്ങൾ നടത്തുന്നുണ്ടോ എന്നത് ലിയോ മെസ്സിയോട് ചോദിക്കപ്പെട്ടിരുന്നു.എന്നാൽ ലയണൽ മെസ്സി തന്നെ താൻ സിംഹാസനം ഒഴിയുകയാണ് എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് തന്റെ അവസാനത്തെ ബാലൺഡി’ഓർ ആയിരിക്കും എന്നാണ് ലയണൽ മെസ്സി പുതിയ അഭിമുഖത്തിൽ പറഞ്ഞിട്ടുള്ളത്.

ഒമ്പതാമത്തെ ബാലൺഡി’ഓർ ഞാൻ സ്വപ്നം കാണുന്നില്ല. സത്യം പറഞ്ഞാൽ ബാലൺഡി’ഓറിനെ കുറിച്ചുള്ള ചിന്തകൾ കുറച്ചു മുൻപേ തന്നെ ഞാൻ അവസാനിപ്പിച്ചതാണ്.ഇത് നേടുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം പ്രയോറിറ്റി ഉള്ള ഒരു കാര്യമായിരുന്നില്ല. ഇപ്പോൾ ഞാൻ എന്റെ കരിയറിൽ എല്ലാം നേടിയിട്ടുണ്ട്. ഇത് എന്റെ അവസാനത്തെ ബാലൺഡി’ഓർ ആവും. എല്ലാം നേടാൻ കഴിഞ്ഞതിലും എട്ട് ബാലൺഡി’ഓർ പുരസ്കാരങ്ങൾ നേടിയ താരമാവാൻ കഴിഞ്ഞതിലും ഞാൻ വളരെയധികം ഹാപ്പിയാണ്,ലിയോ മെസ്സി പറഞ്ഞു.

ലയണൽ മെസ്സി യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ചിട്ടുണ്ട്.ഇപ്പോൾ അമേരിക്കയിൽ ആണ് മെസ്സി കളിക്കുന്നത്. ഇനി ബാലൺഡി’ഓർ നേടുക എന്നത് കുറച്ച് അധികം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. അർജന്റീന നാഷണൽ ടീമിലെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും മെസ്സിയുടെ ഇനിയുള്ള ബാലൺഡി’ഓർ പുരസ്കാര സാധ്യതകൾ.

Ballon d'orLionel Messi
Comments (0)
Add Comment