PSGയുടെ പാർക്ക് ഡെസ് പ്രിൻസസിൽ കൊണ്ടു പോയി ഈ ബാലൺഡി’ഓർ പ്രദർശിപ്പിച്ചാലോ? പ്രതികരണവുമായി ലിയോ മെസ്സി.

ലയണൽ മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി’ഓർ അവാർഡും നേടി കഴിഞ്ഞു.പലർക്കും സ്വപ്നം പോലും കാണാൻ കഴിയാത്ത വിധമുള്ള നേട്ടമാണ് മെസ്സി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഇത്രയും കാലം ലയണൽ മെസ്സി പുലർത്തിയ സ്ഥിരത എന്തെന്ന് കൃത്യമായി വിളിച്ചു പറയുന്നതാണ് ഈ എട്ടു ബാലൻഡിയോറുകൾ. ലോക ഫുട്ബോളിന് തന്നെ ഇതൊരു അത്ഭുതകരമായ കാര്യമാണ്.

ഏർലിംഗ് ഹാലന്റ് ഇത്തവണ കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു എന്ന് പറയാതെ വയ്യ. പക്ഷേ വേൾഡ് കപ്പിലെ മെസ്സിയുടെ ആ മികവ് പലർക്കും അംഗീകരിക്കാതിരിക്കാൻ സാധിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെയാണ് ഒരു ബാലൺഡി’ഓർ കൂടി ലയണൽ മെസ്സി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലെ ബാലൺഡി’ഓറാണ് ഇപ്പോൾ സമ്മാനിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണിൽ മെസ്സി പിഎസ്ജിയിലായിരുന്നു ചിലവഴിച്ചിരുന്നത്.

എന്നാൽ പലവിധ കാരണങ്ങൾ കൊണ്ട് മെസ്സി ക്ലബ്ബിനോട് വിട പറയുകയായിരുന്നു.പിഎസ്ജി ആരാധകർക്കും ഫ്രഞ്ച് ആരാധകർക്കും ലയണൽ മെസ്സിയോട് പലവിധ കാരണങ്ങൾ കൊണ്ടും എതിർപ്പുണ്ട്. അതുകൊണ്ടുതന്നെയായിരുന്നു പാർക്ക് ഡെസ് പ്രിൻസസിൽ വേൾഡ് കപ്പ് നേടിയ മെസ്സിക്ക് ഒരു ചടങ്ങ് പോലും പിഎസ്ജി നൽകാതിരുന്നത്.ഈ ബാലൺഡി’ഓർ പിഎസ്ജിയുടെ പാർക്ക് ഡെസ് പ്രിൻസസിൽ കൊണ്ടുപോയി പ്രദർശിപ്പിച്ചാൽ എങ്ങനെയുണ്ടാകും എന്ന് മെസ്സിയോട് തന്നെ ചോദിച്ചിരുന്നു.അപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇപ്രകാരമാണ്.

ബാലൺഡി’ഓർ പാർക്ക് ഡെസ് പ്രിൻസസിൽ പ്രദർശിപ്പിക്കാനോ? പാരീസിൽ ഉള്ള ആളുകൾ ഞാൻ ഈ ബാലൺഡി’ഓർ പാർക്ക് ഡെസ് പ്രിൻസസിൽ പ്രദർശിപ്പിക്കുന്നത് കാണാം ഒട്ടും ആഗ്രഹിക്കുന്നുണ്ടാവില്ല,അതായിരുന്നു ലയണൽ മെസ്സിയുടെ മറുപടി. അതായത് പിഎസ്ജി ആരാധകർ ആഗ്രഹിക്കാത്ത ഒരു കാര്യം പിന്നെ താൻ എന്തിനു ചെയ്യണം എന്നാണ് മെസ്സി പരോക്ഷമായി ചോദിച്ചിട്ടുള്ളത്.

അർജന്റീന നാഷണൽ ടീമിന്റെ അടുത്ത മത്സരത്തിന് മുന്നേ ലയണൽ മെസ്സി ഈ അവാർഡ് പ്രദർശിപ്പിക്കാൻ സാധ്യതകൾ ഏറെയാണ്. മാത്രമല്ല അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ക്ലബ്ബായ ഇന്റർ മയാമിയും ലയണൽ മെസ്സിക്ക് ഒരു വലിയ വരവേൽപ്പ് നൽകാൻ സാധ്യതയുണ്ട്.മെസ്സിയുടെ മുൻ ക്ലബ്ബായ ബാഴ്സലോണയും അദ്ദേഹത്തെ പ്രശംസിച്ചിട്ടുണ്ട്. ബാഴ്സലോണയാക്കാൻ ഇപ്പോഴും ഇഷ്ടപ്പെടുന്നു എന്ന സ്റ്റേറ്റ്മെന്റ് അവർ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

inter miamiLionel MessiPSG
Comments (0)
Add Comment