വേൾഡ് കപ്പ് നേടിയ 25 അർജന്റൈൻ താരങ്ങളെയും അവരുടെ ക്ലബ്ബുകൾ ആദരിച്ചു, എനിക്ക് മാത്രം അത് ലഭിച്ചില്ല,പിഎസ്ജിക്കെതിരെ മെസ്സി.

കഴിഞ്ഞ വർഷം ഡിസംബർ പതിനെട്ടാം തീയതിയായിരുന്നു അർജന്റീനയും ഫ്രാൻസ് തമ്മിൽ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരം നടന്നിരുന്നത്.ഒരു ഗംഭീര ത്രില്ലർ സിനിമയേക്കാൾ ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങൾ ആ ഫൈനൽ മത്സരത്തിൽ ഉണ്ടായിരുന്നു. അടിയും തിരിച്ചടിയുമൊക്കെ കണ്ട ആ മത്സരത്തിൽ അന്തിമ വിജയം അർജന്റീനക്കൊപ്പമായിരുന്നു.

അർജന്റീന താരങ്ങളുടെ ക്ലബ്ബുകൾ തങ്ങളുടെ ലോക ചാമ്പ്യന്മാരെ നല്ല രീതിയിലായിരുന്നു വരവേറ്റുന്നത്. ലോക ചാമ്പ്യന്മാരായതിനുശേഷം അവർ മടങ്ങിയെത്തിയ ആദ്യ മത്സരത്തിന് മുന്നേ എല്ലാ ക്ലബ്ബുകളും കാണികൾക്ക് മുന്നിൽ വെച്ച് താരങ്ങളെ ആദരിച്ചിരുന്നു.ബ്രൈറ്റൻ അലക്സിസ് മാക്ക് ആല്ലിസ്റ്റർക്കൊക്കെ ഗംഭീരമായ വരവേൽപ്പായിരുന്നു നൽകിയിരുന്നത്.

പക്ഷേ പിഎസ്ജി താരമായിരുന്ന ലയണൽ മെസ്സിക്ക് അങ്ങനെയല്ലായിരുന്നു. ട്രെയിനിങ് ഗ്രൗണ്ടിൽ മാത്രം മെസ്സിയെ ക്ലബ്ബ് ആദരിക്കുകയും ചെറിയ ഒരു ട്രോഫി നൽകുകയും ചെയ്തു. മെസ്സിയെ ക്ലബ്ബ് വലിയ രൂപത്തിൽ ആദരിക്കാത്തതിൽ മെസ്സിക്ക് സങ്കടമുണ്ട്.അദ്ദേഹം അത് തന്റെ ലേറ്റസ്റ്റ് ഇന്റർവ്യൂവിൽ പറയുകയും ചെയ്തു.

എന്നോടൊപ്പം ലോക ചാമ്പ്യന്മാരായ അർജന്റീനയിലെ ഇരുപത്തിയഞ്ച് സഹതാരങ്ങളെയും അവരവരുടെ ക്ലബ്ബുകൾ ആദരിച്ചിരുന്നു.പക്ഷേ എനിക്കുമാത്രം അത്തരത്തിലുള്ള ആദരവ് ക്ലബ്ബിൽ നിന്നും ലഭിച്ചില്ല. പക്ഷേ അക്കാര്യത്തിൽ എനിക്ക് കുഴപ്പങ്ങൾ ഒന്നുമില്ല,ലയണൽ മെസ്സി ഇതാണ് പറഞ്ഞത്.

കുഴപ്പങ്ങളില്ല എന്ന് പറഞ്ഞുവെങ്കിലും അർഹിച്ച ഒരു ആദരവ് ലഭിക്കാത്തതിൽ മെസ്സിക്ക് നിരാശയുണ്ട് എന്നത് വ്യക്തമാണ്.അത്രയേറെ ആഗ്രഹിച്ച ഒരു കിരീടമായിരുന്നു ലയണൽ മെസ്സി നേടിയിരുന്നത്. പക്ഷേ അർജന്റീനയിൽ മെസ്സിക്കും ടീമിനും ലഭിച്ചിരുന്ന വരവേൽപ്പ് ഗംഭീരമായിരുന്നു. ഇപ്പോഴും അർജന്റീന ടീമിന് അത്തരത്തിലുള്ള ഒരു സ്വീകരണം തന്നെയാണ് എല്ലായിടത്തും ലഭിക്കുന്നത്.

Kylian MbappeLionel MessiPSG
Comments (0)
Add Comment