അദ്ദേഹവുമായി എനിക്ക് പ്രത്യേക ബന്ധം തന്നെയുണ്ട്: തന്റെ ബോഡി ഗാർഡിനെ കുറിച്ച് മെസ്സി പറയുന്നു.
ലയണൽ മെസ്സിയുടെ ബോഡിഗാർഡ് എന്നാണ് പൊതുവിൽ അർജന്റീന താരമായ റോഡ്രിഗോ ഡി പോൾ വേൾഡ് ഫുട്ബോളിൽ അറിയപ്പെടാറുള്ളത്. ലയണൽ മെസ്സിയുടെ ഡി പോൾ എപ്പോഴും ഒരു അതീവ ജാഗ്രത പുലർത്താറുണ്ട്. ലയണൽ മെസ്സിയെ സംരക്ഷിക്കാൻ സദാസമയവും ജാഗരൂകനായി കൊണ്ട് നിലകൊള്ളുന്ന താരമാണ് ഡി പോൾ.
ഒരുപാട് തവണ മെസ്സിയെക്കുറിച്ച് ഡി പോൾ സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ മെസ്സി ഡി പോളുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെ കണ്ട ആദ്യ നിമിഷം തൊട്ടേ ഒരു പ്രത്യേക ഫീലിംഗ് തനിക്കുണ്ടായി എന്നാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.സോഫിയ മാർട്ടിനസുമായി നടത്തിയ ഇന്റർവ്യൂവിലാണ് മെസ്സി ഇത് പറഞ്ഞത്.
റോഡ്രിഗോ ഡി പോൾ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. അവനുമായുള്ള ബന്ധം വളരെ വേഗത്തിൽ വികസിക്കുകയായിരുന്നു. അവനെ കണ്ട ആദ്യ നിമിഷം മുതൽ തന്നെ എനിക്ക് ഒരു പ്രത്യേക ഫീലിംഗ് ഉണ്ടായിരുന്നു, ലയണൽ മെസ്സി ഡി പോളിനെ കുറിച്ച് പറഞ്ഞു.
അർജന്റീനയുടെ കിരീടങ്ങളിലെല്ലാം മുഖ്യപങ്ക് വഹിച്ച താരങ്ങളാണ് ഡി പോളും ലയണൽ മെസ്സിയും. ഇനി വരാനിരിക്കുന്ന മത്സരങ്ങളിലും ഇവരൊക്കെ തന്നെയാണ് അർജന്റീനയുടെ പ്രതീക്ഷകൾ.