മെസ്സിയോ എംബപ്പേയോയായിരിക്കും ബാലൺഡി’ഓർ ജേതാവ് :ഗിറസിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്ത് ഫ്രാൻസ് ഫുട്ബോൾ.
ഈ സീസണിലെ ബാലൺഡി’ഓർ അവാർഡ് ആര് നേടും എന്നത് ആരാധകർക്ക് അറിയേണ്ട കാര്യമാണ്.മെസ്സി Vs ഹാലന്റ് പോരാട്ടമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. രണ്ടുപേരും മികച്ച പ്രകടനം നടത്തുകയും കിരീടങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
പക്ഷേ ഫ്രാൻസിന്റെ മുൻ താരമായിരുന്ന അലൈൻ ഗിറസ് ഇപ്പോൾ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. അതായത് മെസ്സിയും എംബപ്പേയും തമ്മിലായിരിക്കും പോരാട്ടമെന്നും രണ്ടിലൊരാൾ ജേതാവാകും എന്നുമാണ് ഗിറസ് പറഞ്ഞിട്ടുള്ളത്.ബാലൺഡി’ഓർ നൽകുന്ന ഫ്രാൻസ് ഫുട്ബോളും എൽ എക്കുപ്പെയും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എംബപ്പേയും മെസ്സിയും വേൾഡ് കപ്പിൽ മികവ് തെളിയിച്ചവരാണ്.ഹാലന്റ് ചാമ്പ്യൻസ് ലീഗിലും മികവ് തെളിയിച്ചു. മെസ്സിയും എംബപ്പേയും തമ്മിലായിരിക്കും പോരാട്ടം നടക്കുക, രണ്ടിൽ ഒരാൾ അവാർഡ് നേടും,ഇതാണ് ഗിറസ് പറഞ്ഞിട്ടുള്ളത്.
വ്യക്തിഗത മികവിനാണ് തങ്ങൾ കൂടുതൽ പ്രാധാന്യം നൽകുക എന്നുള്ള കാര്യം ഫ്രാൻസ് ഫുട്ബോൾ ചീഫ് പറഞ്ഞിരുന്നു. അങ്ങനെയാണെങ്കിൽ ഇത്തവണ എംബപ്പേക്കും സാധ്യതയുണ്ട്. കാരണം 54 ഗോളുകൾ ഈ സീസണിൽ നേടിയിട്ടുള്ള എംബപ്പേ രണ്ടാം സ്ഥാനത്താണ്. താൻ ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം അർഹിക്കുന്നു എന്ന് എംബപ്പേ പറഞ്ഞിരുന്നു.