പഴകുംതോറും വീര്യം ഇരട്ടിയാകുന്ന വീഞ്ഞ്,36 പിന്നിട്ടതിനുശേഷം മെസ്സി കളിക്കുന്നത് മാസ്മരിക ഫോമിൽ.

ലയണൽ മെസ്സി ആരാധകരെ ആനന്ദിപ്പിക്കുന്നത് തുടരുകയാണ്. യൂറോപ്പ് വിട്ട് അമേരിക്കയിലെത്തിയത് ഒരല്പം നിരാശയുണ്ടാക്കിയ കാര്യമാണെങ്കിലും മെസ്സിയുടെ മാസ്മരിക പ്രകടനം ഇപ്പോഴും ആരാധകർക്ക് കാണാനാവുന്നുണ്ട്.അതുകൊണ്ടുതന്നെ അവർ സന്തോഷവാന്മാരാണ്. പാരീസിൽ പാഴാക്കിക്കളഞ്ഞ രണ്ടു വർഷത്തിന് മെസ്സി ഇപ്പോൾ പ്രായശ്ചിത്തം ചെയ്യുകയാണ്.

ഇന്റർ മയാമിക്ക് വേണ്ടി അവിസ്മരണീയ പ്രകടനമാണ് ലിയോ മെസ്സി നടത്തുന്നത്.ആകെ കളിച്ച ഒൻപതു മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും മൂന്ന് അസിസ്റ്റുകളും. 36 കാരനായ ഒരു താരമാണ് ഈ പ്രകടനം നടത്തുന്നതെന്ന് പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.പക്ഷേ ലയണൽ മെസ്സിയുടെ കാര്യത്തിൽ ഇതൊരു സാധാരണ സംഭവം മാത്രമാണ്. കാരണം മെസ്സി എക്കാലത്തും വിസ്മയിപ്പിച്ചിട്ടേയൊള്ളൂ.

പഴകുംതോറും വീര്യം വർധിക്കുന്ന വീഞ്ഞെന്ന് എപ്പോഴും വിശേഷിപ്പിക്കുന്ന പ്രയോഗമാണ്. എന്നാൽ ലയണൽ മെസ്സിക്ക് അത് കൃത്യമായി ചേരുന്നുണ്ട്. 36 വയസ്സ് പിന്നിട്ടതിനുശേഷം ലയണൽ മെസ്സിയുടെ വീര്യം ഇരട്ടിയാവുകയാണ് ചെയ്തിട്ടുള്ളത്.കണക്കുകൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. 36 വയസ്സ് പൂർത്തിയായതിനു ശേഷം ആകെ ലയണൽ മെസ്സി കളിച്ചത് 14 മത്സരങ്ങളാണ്.അതിൽ നിന്ന് 21 ഗോളുകളും ആറ് അസിസ്റ്റുകളുമാണ് മെസ്സി നേടിയത്.

അതായത് 14 മത്സരങ്ങളിൽ നിന്ന് 27 ഗോൾ കോൺട്രിബ്യൂഷൻസ്. ഇന്ന് തങ്ങളുടെ പ്രൈം സമയത്ത് കളിക്കുന്ന പല താരങ്ങൾക്കും സ്വപ്നം പോലും കാണാൻ പറ്റാത്ത രീതിയിലാണ് മെസ്സി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ലയണൽ മെസ്സി ഹാപ്പിയാണെങ്കിൽ പിന്നെ മികച്ച പ്രകടനം പുറത്തുവരാൻ ഒരു തടസ്സവുമില്ല.അതാണ് ഇന്റർമയാമിയിൽ ഇപ്പോൾ കാണാൻ കഴിയുക.

inter miamiLionel Messi
Comments (0)
Add Comment