ഒളിമ്പിക് ഗോൾ തലനാരിഴക്ക് നഷ്ടമായി,സുവാരസ് കളഞ്ഞു കുളിച്ചത് മെസ്സിയുടെ മിന്നും പാസ്, തോൽവിക്കിടയിലും തിളങ്ങി മെസ്സി.
ഇന്ന് അമേരിക്കയിൽ വെച്ച് നടന്ന ഫ്രണ്ട്‌ലി മത്സരത്തിൽ ഇന്റർ മയാമി പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ഡല്ലാസ് എഫ്സി ഇന്റർ മയാമിയെ തോൽപ്പിച്ചത്. മികച്ച പ്രകടനം നടത്താൻ കഴിഞ്ഞുവെങ്കിലും ഗോളുകൾ നേടാൻ സാധിക്കാതെ പോയത് മയാമിക്ക് തിരിച്ചടിയാവുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മയാമി ഗോൾ വഴങ്ങുകയായിരുന്നു.
സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,ലൂയിസ് സുവാരസ്,സെർജിയോ ബുസ്ക്കെറ്റ്സ്,ജോർഡി ആൽബ എന്നിവർ ഇന്റർ മയാമിയുടെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു. മത്സരത്തിൽ മെസ്സി മികച്ച പ്രകടനം നടത്തി എന്ന് പറയാതിരിക്കാൻ വയ്യ. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മെസ്സിയുടെ കിടിലൻ കോർണർ കിക്ക് ഉണ്ടായിരുന്നു. അത് ഡയറക്റ്റ് ഗോളാവുന്നതിന്റെ തൊട്ടരികിലെത്തി.
നേരിയ വ്യത്യാസത്തിലാണ് മെസ്സിക്ക് ഒളിമ്പിക്സ് ഗോൾ നഷ്ടമായത്. വളരെ പണിപ്പെട്ടു കൊണ്ട് എതിർ ഗോൾകീപ്പർ അത് തടഞ്ഞിടുകയായിരുന്നു.അല്ലായിരുന്നുവെങ്കിൽ വളരെ മനോഹരമായ ഒരു ഗോൾ അവിടെ പിറക്കമായിരുന്നു. മാത്രമല്ല ഒരു കിടിലൻ ഷോട്ട് ടാർഗെറ്റിലേക്ക് ഉണ്ടായിരുന്നു. അതും ഗോൾകീപ്പർ മിന്നുന്ന സേവിലൂടെ തടഞ്ഞിട്ടു. മാത്രമല്ല മെസ്സിയുടെ മനോഹരമായ പാസ്സ് എടുത്തു പറയേണ്ടതാണ്.
സുവാരസിനെ ലക്ഷ്യമിട്ടു കൊണ്ടായിരുന്നു മെസ്സി കിടിലൻ പാസ് നൽകിയിരുന്നത്. ബോക്സിനകത്ത് ഫ്രീ ആയിരുന്ന സുവാരസ് അത് ഫിനിഷ് ചെയ്യാനുള്ള ശ്രമം നടത്തി. എന്നാൽ അത് പുറത്തേക്ക് പോയി പാഴാവുകയായിരുന്നു. മത്സരത്തിൽ ഒരുപാട് ഗോളവസരങ്ങൾ സുവാരസിന് ലഭിച്ചുവെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചില്ല. അല്ലായിരുന്നുവെങ്കിൽ രണ്ടോ മൂന്നോ ഗോളുകൾ നേടാൻ ഇന്റർ മയാമിക്ക് സാധിക്കുമായിരുന്നു.
ആദ്യ മത്സരത്തിൽ എൽ സാൽവദോറിന്റെ ദേശീയ ടീമിനോട് ഗോൾ രഹിത സമനില വഴങ്ങിയ മയാമി രണ്ടാമത്തെ മത്സരത്തിൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതായത് പ്രീ സീസൺ ഫ്രണ്ട്ലി മത്സരങ്ങൾ നല്ല നിലയിൽ അല്ല ഇന്ററിന് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇനി കടുത്ത മത്സരങ്ങളാണ് അവരെ കാത്തിരിക്കുന്നത്. സൗദി അറേബ്യൻ വമ്പൻമാരായ അൽ ഹിലാലിനെ നേരിട്ടതിനു ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിനെ ഇന്റർ മയാമി നേരിടുക.ഫെബ്രുവരി ഒന്നാം തീയതിയാണ് ആ മത്സരം നടക്കുക.