ലയണൽ മെസ്സി രണ്ടുവർഷത്തെ പിഎസ്ജി കരിയർ അവസാനിപ്പിച്ചുകൊണ്ട് ഇന്റർ മിയാമിലേക്ക് പോയിരുന്നു. അവിടെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞു. ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും ഉണ്ടായിട്ടും ക്ലബ്ബിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിഞ്ഞിരുന്നില്ല. ആ കിരീടത്തിന് വേണ്ടിയാണ് പാരിസിയൻ ക്ലബ്ബ് ശ്രമിക്കുന്നത്.
ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ആവശ്യമായ പ്രൊഫൈലുള്ള ഒരു താരത്തെ ക്ലബ്ബ് വിടും മുമ്പേ പിഎസ്ജിക്ക് മെസ്സി നിർദ്ദേശിച്ചു നൽകിയിട്ടുണ്ട്.പിഎസ്ജിയുടെ ഉടമയായ നാസർ അൽ ഖലീഫിയോടാണ് മെസ്സി നിർദ്ദേശം നൽകിയത്. അതായത് ടോട്ടൻഹാമിന്റെ ഇംഗ്ലീഷ് താരം ഹാരി കെയ്നിനെ കൊണ്ടുവരണമെന്നാണ് മെസ്സി പിഎസ്ജിക്ക് നൽകിയ ഉപദേശം.
കെയ്നിനെ പോലെയുള്ള ഒരു താരമുണ്ടെങ്കിൽ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് എളുപ്പമാകുമെന്നാണ് മെസ്സിയുടെ കണ്ടെത്തൽ.ഇപ്പോൾ പാരീസിയൻ ക്ലബ് ശ്രമിച്ചുകൊണ്ടിരിക്കുന്നത് കെയ്നിനെ ടീമിലേക്ക് എത്തിക്കാൻ വേണ്ടിയാണ്.എംബപ്പേ കൂടി പോകാൻ നിൽക്കുമ്പോൾ കെയ്നിനെ പിഎസ്ജിക്ക് അത്യാവശ്യമാണ്.
കെയ്നിന് ബയേണിലേക്ക് പോവാനാണ് ആഗ്രഹം.പക്ഷെ പിഎസ്ജി പിടി വിടുന്നില്ല.അദ്ദേഹത്തെ എത്തിക്കാൻ കഴിയാവുന്ന അത്ര ശ്രമിക്കുന്നുണ്ട്.കെയ്നിന് വേണ്ടി പിഎസ്ജി ഇത്രയധികം ശ്രമിക്കാൻ കാരണം മെസ്സിയായിരുന്നു എന്നാണ് rmc റിപ്പോർട്ട് ചെയ്തത്.