പിഎസ്ജിയോട് ലയണൽ മെസ്സി ഗുഡ് ബൈ പറഞ്ഞിട്ട് ഇപ്പോൾ മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു.പാരീസിലെ അവസാന നാളുകൾ മെസ്സിക്ക് വളരെയധികം കഠിനമായിരുന്നു. എന്തെന്നാൽ ലയണൽ മെസ്സിയെ പാരീസിലെ ആരാധകർ തന്നെ അധിക്ഷേപിച്ചിരുന്നു.സ്വന്തം ആരാധകരിൽ നിന്ന് തന്നെ മെസ്സിക്ക് കൂവലുകൾ ഏൽക്കേണ്ടി വന്നിരുന്നു.
ഖത്തർ വേൾഡ് കപ്പിൽ അർജന്റീന ചാമ്പ്യന്മാരായതിനുശേഷമാണ് ഈ കൂവലുകൾ മെസ്സിക്ക് ഏറെ നേരിടേണ്ടി വന്നത്.ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയത്.ആ ഒരു ദേഷ്യം പിഎസ്ജിയുടെ മത്സരങ്ങളിൽ ആരാധകർ മെസ്സിക്ക് നേരെ തീർക്കുകയായിരുന്നു.എന്നാൽ ഇത് ലയണൽ മെസ്സിക്ക് തന്നെ മനസ്സിലായിട്ടുണ്ട്.
ലയണൽ മെസ്സിയുടെ ലേറ്റസ്റ്റ് ഇന്റർവ്യൂവിൽ പിഎസ്ജിയുടെയും ഫ്രഞ്ച് ആരാധകരുടെയും കൂവലുകളെ പറ്റി മെസ്സിയോട് ആരാഞ്ഞിരുന്നു. അത് മനസ്സിലാക്കാൻ സാധിക്കുന്ന ഒന്നാണ് എന്നാണ് മെസ്സി പറഞ്ഞത്. ഫ്രാൻസിന് വേൾഡ് കപ്പ് കിരീടം ലഭിക്കാതെ പോയത് അർജന്റീനയുടെ പിഴവാണെന്നും ലയണൽ മെസ്സി ഇതിനോട് പ്രതികരണമായി കൊണ്ട് പറഞ്ഞിട്ടുണ്ട്.
🗣Leo Messi:
— PSG Chief (@psg_chief) September 21, 2023
"Mbappe? My relationship with him was very good , we had a very good relationship. The boos from some PSG fans? It's understandable. I was part of the team that beat them (France), it was our fault that they had not been world champions again.” pic.twitter.com/5IijpHHZyP
ആരാധകരുടെ കൂവൽ എനിക്കു മനസ്സിലാകും. ഫ്രാൻസിനെതിരെ വേൾഡ് കപ്പ് ഫൈനൽ വിജയിച്ച ടീമിൽ ഞാൻ ഉണ്ടായിരുന്നുവല്ലോ.ഫ്രാൻസ് വീണ്ടും വേൾഡ് ചാമ്പ്യന്മാർ ആവാത്തതിന്റെ കാരണം അർജന്റീനയാണ്. അവർക്ക് കിരീടം ലഭിക്കാതെ പോയത് അർജന്റീനയുടെ പിഴവാണല്ലോ,അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്,ലിയോ തന്റെ തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞു.
Leo Messi: “Even though I didn’t have a good time at PSG, I became world champion there. Everything happens for a reason.” @olgaenvivo 🏆 pic.twitter.com/73ltE6UUJt
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 21, 2023
നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ പിഎസ്ജിയിലേക്ക് പോവാനാണ്ടായ സാഹചര്യത്തെക്കുറിച്ച് മെസ്സി പറഞ്ഞിരുന്നു.പിഎസ്ജിയിലേക്ക് പോവാൻ ലയണൽ മെസ്സി ഒരിക്കലും പ്ലാൻ ഇട്ടിരുന്നില്ല.പക്ഷേ അപ്പോഴത്തെ സാഹചര്യങ്ങൾ കൊണ്ട് അത് സംഭവിച്ചു പോയതാണെന്ന് മെസ്സി തന്നെ പിന്നീട് തുറന്നു സമ്മതിച്ചിരുന്നു.