വളരെ മോശമായ രീതിയിലായിരുന്നു പലപ്പോഴും ലിയോ മെസ്സി എന്ന ഇതിഹാസത്തെ പിഎസ്ജി ആരാധകർ ട്രീറ്റ് ചെയ്തിരുന്നത്.പിഎസ്ജി ആരാധകരിൽ നിന്ന് തന്നെ കൂവലുകൾ കേൾക്കേണ്ട ഒരു സ്ഥിതിവിശേഷം മെസ്സിക്കുണ്ടായിരുന്നു. ഒരു താരത്തിന് നൽകേണ്ട സാമാന്യ ബഹുമാനം നൽകാൻ പാരീസിലെ ഒരു കൂട്ടം ആരാധകർ തയ്യാറായിരുന്നില്ല.
ഏറ്റവും പുതിയ ഇന്റർവ്യൂവിൽ മെസ്സി തനിക്ക് ലഭിച്ച കൂവലുകളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ചില ആരാധകരുടെ രീതി അങ്ങനെയൊക്കെയാണെന്നും നെയ്മർക്കും എംബപ്പേക്കുമൊക്കെ ഇത്തരത്തിലുള്ള അനുഭവമുണ്ടെന്നും മെസ്സി പറഞ്ഞു. തന്നെ തുടക്കം തൊട്ടേ സപ്പോർട്ട് ചെയ്തവരെ ഒരിക്കലും മറക്കില്ലെന്നും മെസ്സി പറഞ്ഞിട്ടുണ്ട്.
തുടക്കത്തിൽ എല്ലാം ഗ്രേറ്റ് ആയിരുന്നു.എനിക്ക് ഒരുപാട് പിന്തുണകൾ ലഭിച്ചിരുന്നു.പക്ഷേ പിന്നീട് ആളുകൾ എന്നെ വ്യത്യസ്തമായ രീതിയിൽ ട്രീറ്റ് ചെയ്യാൻ തുടങ്ങി.അത് ചില ആരാധകർ മാത്രമായിരുന്നു.കുറെ ആരാധകർ എന്നെ സപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ പാരീസിലെ ആരാധകർക്കിടയിൽ ഒരു വിള്ളലുണ്ടായി. പക്ഷേ ഇതൊന്നും മനഃപൂർവ്വം ഞാൻ ചെയ്തതല്ല.എംബപ്പേക്കും നെയ്മർക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ആരാധകർ കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി അങ്ങനെയാണ്, മെസ്സി പറഞ്ഞു.
മെസ്സി പാരീസ് വിടാനുള്ള കാരണങ്ങളിൽ ഒന്ന് ആരാധകരുടെ ഈ മോശം പെരുമാറ്റം തന്നെയാണ്. ഇന്റർ മയാമിക്ക് വേണ്ടിയാണ് ലയണൽ മെസ്സി ഇനി കളിക്കുക. അടുത്തമാസം അവസാനത്തിൽ മെസ്സിയുടെ അരങ്ങേറ്റം ഉണ്ടാവും.