മുപ്പത്തിയാറുകാരനായ ലിയോ മെസ്സി ഇപ്പോഴും അർജന്റീനയുടെ പ്രധാനപ്പെട്ട താരമാണ് എന്ന് മാത്രമല്ല ഒഴിച്ചുകൂടാനാവാത്ത ക്യാപ്റ്റനും കൂടിയാണ്. അർജന്റീനയുടെ ഈയടുത്ത കാലത്തെ അസാധാരണ പ്രകടനത്തിൽ മെസ്സിയുടെ പങ്ക് അവിസ്മരണീയമാണ്. മെസ്സി ഇല്ലാത്ത അർജന്റീന ടീമിനെ നിലവിൽ സങ്കൽപ്പിക്കാൻ തന്നെ ബുദ്ധിമുട്ടാണ്.
എന്നാൽ അർജന്റീന ആരാധകർക്ക് ഷോക്കേൽപ്പിക്കുന്ന ഒരു വാർത്തയാണ് ഡെയിലി മിറർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ലയണൽ മെസ്സി അർജന്റീന നാഷണൽ ടീമിൽ നിന്നും ഒരു ബ്രേക്ക് എടുക്കാൻ ഇപ്പോൾ ആലോചിക്കുന്നുണ്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷനോടും കോച്ച് സ്കലോണിയോടും മെസ്സി ഈ വിഷയം സംസാരിച്ചിട്ടുണ്ട്.
മെസ്സി MLS ൽ ഇന്റർ മിയമി എന്ന ക്ലബ്ബിന് വേണ്ടിയാണ് കളിക്കുക. ആദ്യമായാണ് മെസ്സി യൂറോപ്പിന് പുറത്തേക്ക് സ്ഥിരതാമസമാക്കാൻ പോകുന്നത്.മിയാമിയിൽ തനിക്കും ഫാമിലിക്കും ജീവിതം കൂടുതൽ എളുപ്പമാകാൻ വേണ്ടിയാണ് മെസ്സി ബ്രേക്ക് എടുക്കാൻ ആലോചിക്കുന്നത്. ചിലപ്പോൾ ഒരു വർഷത്തേക്ക് വരെ മെസ്സി ബ്രേക്ക് എടുത്തേക്കും.
ഇത് ഒഫീഷ്യൽ ഒന്നുമല്ല.മെസ്സി അർജന്റീന നാഷണൽ ടീമിനെ ഇപ്പോൾ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ദീർഘകാലം ഒന്നും മെസ്സി ബ്രേക്ക് എടുക്കാൻ സാധ്യതയില്ല എന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.