Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

എനിക്കും കുടുംബത്തിനും മെസ്സി ആരാധകരുടെ ഭീഷണിയും ആക്രമണവും, വിവാദങ്ങളിൽ കൂടുതൽ പ്രതികരണവുമായി പരാഗ്വ താരം.

1,331

കഴിഞ്ഞ വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിൽ അർജന്റീന പരാഗ്വയെ പരാജയപ്പെടുത്തിയത് മറുപടിയില്ലാത്ത ഒരു ഗോളിനാണ്. അർജന്റീനയിൽ വെച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. ഈ മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി ലയണൽ മെസ്സി രണ്ടാം പകുതിയിലാണ് എത്തിയത്.മികച്ച രൂപത്തിൽ കളിക്കാൻ മെസ്സിക്ക് സാധിക്കുകയും ചെയ്തിരുന്നു.

പക്ഷേ ഈ മത്സരത്തിൽ ഒരു വിവാദ സംഭവം നടന്നിരുന്നു. അതായത് ലയണൽ മെസ്സി മുന്നിൽ നിൽക്കെ പരാഗ്വയുടെ താരമായ സനാബ്രിയ അദ്ദേഹത്തിന് നേരെ തുപ്പുകയായിരുന്നു. ഇതിന്റെ വീഡിയോസ് മാധ്യമങ്ങൾ പുറത്തുവിട്ടു.ഇതിന്റെ ചിത്രങ്ങളും പുറത്തേക്ക് വന്നിട്ടുണ്ട്. മത്സരശേഷം ഇതു വലിയ വിവാദമായി.

എന്നാൽ മത്സരത്തിന് ശേഷം സനാബ്രിയ തന്നെ ഇത് നിഷേധിച്ചുകൊണ്ട് മുന്നോട്ടുവന്നിരുന്നു.താൻ ഒരിക്കലും ലയണൽ മെസ്സിയെ തുപ്പിയിട്ടില്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്. താനും മെസ്സിയും ഏറെ അകലത്തിലായിരുന്നു നിന്നിരുന്നതെന്നും ഇദ്ദേഹം വിശദീകരണമായി കൊണ്ട് കൂട്ടിച്ചേർത്തിരുന്നു.പക്ഷേ ലയണൽ മെസ്സി ആരാധകർക്ക് ഈ വിഷയത്തിൽ കടുത്ത രോഷമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ താരത്തിന് നേരെ സൈബർ ആക്രമണങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ട്. ഇത് പിന്നീട് സനാബ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുകയും ചെയ്തു.

തീർച്ചയായും കഴിഞ്ഞ മത്സരത്തിൽ സംഭവിച്ച കാര്യം നിഷേധിക്കാൻ ഞാൻ ബാധ്യസ്ഥനാണ്.കാരണം അത് എന്റെ കുടുംബത്തെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. എനിക്കും എന്റെ കുടുംബത്തിന് നേരെയും ഒരുപാട് ഭീഷണികൾ ഇപ്പോൾ വന്നു കഴിഞ്ഞു. ഒരിക്കലും സംഭവിക്കാത്ത ഒരു കാര്യത്തിന്റെ പേരിലാണ് എനിക്ക് ഇത് അനുഭവിക്കേണ്ടി വരുന്നത്.ഞാൻ ഇതുവരെ ഒരിക്കലും അങ്ങനെ ഒരു വ്യക്തിയോട് ചെയ്തിട്ടില്ല.അങ്ങനെ ചെയ്യുകയുമില്ല.ഞാൻ നിങ്ങളുടെ എല്ലാവരോടും അതൊക്കെ വീണ്ടും പരിശോധിക്കാൻ പറയുകയാണ്,ഇതായിരുന്നു സനാബ്രിയ പറഞ്ഞിരുന്നത്.

മത്സരശേഷം തന്നെ ലയണൽ മെസ്സി ഇതിനോട് പ്രതികരിച്ചിരുന്നു. ആ പ്രവർത്തി താൻ കണ്ടിട്ടില്ലെന്നും ആ താരം ആരാണ് എന്ന് പോലും തനിക്കറിയില്ല എന്നുമായിരുന്നു മെസ്സിയുടെ മറുപടി. ഇതിന് വലിയ പ്രാധാന്യം താൻ നൽകുന്നില്ലെന്നും ഇത് കൂടുതൽ സംസാരിച്ചുകൊണ്ട് ആ വ്യക്തിയെ കൂടുതൽ അറിയപ്പെടുന്ന താരമാക്കി മാറ്റേണ്ടതില്ലെന്നും മെസ്സി പറഞ്ഞിരുന്നു.