Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

സ്‌കലോണിയും മെസ്സിയും തമ്മിൽ പ്രശ്നത്തിൽ,മെസ്സി ഒറ്റക്ക് തീരുമാനം എടുത്തത് കോച്ചിനും സ്റ്റാഫിനും പിടിച്ചില്ല,വിവാദങ്ങളിലെ സത്യമെന്ത്?

5,814

അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി അവസാന മത്സരശേഷം പറഞ്ഞ കാര്യങ്ങൾ ലോക ഫുട്ബോളിനെ ഏറെ പിടിച്ചുലച്ചിരുന്നു. അതായത് അർജന്റീനയുടെ പരിശീലകസ്ഥാനത്ത് തുടരാൻ തനിക്ക് താല്പര്യമില്ല എന്ന രൂപേണയായിരുന്നു സ്‌കലോണി പറഞ്ഞിരുന്നത്.അധികം വൈകാതെ തന്നെ പരിശീലകസ്ഥാനം ഒഴിയാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. അടുത്ത കോപ്പ അമേരിക്കയ്ക്ക് ശേഷം അദ്ദേഹം പരിശീലക സ്ഥാനം രാജിവെക്കുമെന്ന് പലരും കണ്ടെത്തിയിരുന്നു.

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായും അവരുടെ തലവനായ ടാപ്പിയയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ലയണൽ സ്‌കലോണി ഈ കഠിനമായ തീരുമാനത്തിലേക്ക് പോകുന്നത് എന്നായിരുന്നു അർജന്റീനയിലെ മാധ്യമങ്ങൾ കണ്ടെത്തിയിരുന്നത്.പക്ഷേ അർജന്റീനയിലെ മാധ്യമങ്ങൾ പറയാത്ത ചില കാര്യങ്ങൾ ഇവിടെയുണ്ട്.നേരത്തെ സൗത്ത് അമേരിക്കയിലെ ചില മാധ്യമങ്ങൾ അത് കണ്ടെത്തിയിരുന്നു. ഇപ്പോൾ യൂറോപ്പ്യൻ മാധ്യമമായ അത്ലറ്റിക്ക് അത് കണ്ടെത്തി പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്.

അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടിയ മത്സരം ആരംഭിക്കുന്നതിനു മുന്നേ തന്നെ വിവാദങ്ങൾ ആരംഭിച്ചിരുന്നു. അർജന്റീനയിലെ ആരാധകരും ബ്രസീലിയൻ ആരാധകരും തമ്മിൽ സ്റ്റേഡിയത്തിൽ വച്ച് ഏറ്റുമുട്ടി. അതിനെ തുടർന്ന് ബ്രസീൽ പോലീസ് ലാത്തിചാർജ് നടത്തി. ഇതിൽ പ്രതിഷേധിച്ചുകൊണ്ട് ലയണൽ മെസ്സിയും അർജന്റീന താരങ്ങളും ഡ്രസ്സിംഗ് റൂമിലേക്ക് തന്നെ പോവുകയായിരുന്നു. പിന്നീട് കുറച്ച് സമയത്തിന് ശേഷമാണ് മെസ്സിയും അർജന്റീന താരങ്ങളും കളിക്കളത്തിലേക്ക് വന്നുകൊണ്ട് മത്സരം ആരംഭിച്ചത്.

ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കം. അതായത് അർജന്റീന താരങ്ങൾ കളിക്കളം വിട്ടത് ലയണൽ മെസ്സിയുടെ തീരുമാനപ്രകാരം മാത്രമാണ്.അർജന്റീനയുടെ ക്യാപ്റ്റനായ മെസ്സി ഒറ്റയ്ക്ക് അവിടെ തീരുമാനം എടുക്കുകയായിരുന്നു. പരിശീലകനായ ലയണൽ സ്‌കലോണിയോടോ അതല്ലെങ്കിൽ അദ്ദേഹത്തിന്റെ കോച്ചിംഗ് സ്റ്റാഫിനോടോ ഇക്കാര്യത്തിൽ കൂടിയാലോചനകൾ ഒന്നും നടത്തിയിട്ടില്ല.സ്‌കലോണിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് മെസ്സി തന്റെ താരങ്ങളെയും കൂട്ടി ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചു പോയത്.

ഫുട്ബോൾ ടീമുകളിൽ അവസാനവാക്ക് പരിശീലകനാണ്. തീരുമാനങ്ങൾ എടുക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം പരിശീലകനാണ്. എന്നാൽ അത് ലയണൽ സ്‌കലോണിക്ക് ലഭിക്കുന്നില്ല എന്ന തോന്നൽ അദ്ദേഹത്തിന് തന്നെ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിനോടും കോച്ചിംഗ് സ്റ്റാഫിനോടും പറയാതെ തീരുമാനം മെസ്സി എടുത്തത് അദ്ദേഹത്തെയും സ്റ്റാഫുകളെയും വളരെയധികം ഇളക്കിമറിച്ചിട്ടുണ്ട് എന്നാണ് അത്ലറ്റിക്ക് കണ്ടെത്തിയത്. അതിന്റെ ദേഷ്യത്തിലാണ് മത്സരശേഷം സ്‌കലോണി രാജി വെച്ചേക്കുമെന്ന് രൂപത്തിൽ സംസാരിച്ചത്.അർജന്റീന ടീമിൽ അർഹമായ ഒരു പരിഗണന ആരിൽ നിന്നും ലഭിക്കാത്തത് ഇദ്ദേഹത്തെയും സംഘത്തെയും മടുപ്പിക്കുന്നുണ്ട്.