36ആം വയസ്സിൽ കരിയറിൽ ദൂരം കൂടിയ രണ്ടാമത്തെ ഗോളിന്റെ ഉടമ,ലിയോ മെസ്സിക്ക് പ്രായം ഒന്നിനും ഒരു തടസ്സവുമല്ല.
ലിയോ മെസ്സി ക്യാപ്റ്റനായ ഇന്റർമയാമി മറ്റൊരു തകർപ്പൻ വിജയത്തോടുകൂടി ലീഗ്സ് കപ്പിന്റെ ഫൈനലിൽ കടന്നിട്ടുണ്ട്.ഫിലാഡൽഫിയ യൂണിയനെ 4-1 എന്നാ സ്കോറിന് തോൽപ്പിച്ചു കൊണ്ടാണ് ഇന്റർ മയാമി കിരീടത്തിലേക്ക് ഒരു പടികൂടി അടുത്തിരിക്കുന്നത്.ഈ ക്ലബ്ബ് കളിക്കുന്ന ആദ്യത്തെ ഫൈനലാണ് വരാൻ പോകുന്നത്.കോൺകക്കാഫ് ചാമ്പ്യൻസ് കപ്പിന് യോഗ്യത നേടാനും ഇതോടുകൂടി ഇന്റർ മയാമിക്ക് കഴിഞ്ഞു.
മത്സരത്തിൽ ലിയോ മെസ്സിയും ഒരു ഗോൾ നേടി. മയാമിക്ക് വേണ്ടി കളിച്ച ആറുമത്സരങ്ങളിലും ഗോൾവല കുലുക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. അതിൽ മൂന്നു മത്സരങ്ങളിൽ രണ്ട് ഗോളുകൾ വീതമാണ് മെസ്സി നേടിയിട്ടുള്ളത്.ഇന്നത്തെ ഗോൾ ഒരല്പം വ്യത്യസ്തമാണ്. ഇരുപതാം മിനിറ്റിൽ നിലം പറ്റെയുള്ള ഒരു ലോങ്ങ് റേഞ്ച് ഷോട്ടിലൂടെയാണ് ലിയോ മെസ്സി ഗോൾ നേടിയത്.
ഈ ഗോൾ മെസ്സിയുടെ കരിയറിൽ പുതിയ ഒരു കണക്ക് സൃഷ്ടിച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സി ഇതുവരെ കരിയറിൽ നേടിയിട്ടുള്ള ഏറ്റവും ദൂരം കൂടിയ രണ്ടാമത്തെ ഗോൾ ഈ ഗോളാണ്. ഇന്ന് മെസ്സേജ് നേടിയ ഗോളിന്റെ ദൂരം 31.8 മീറ്ററാണ്. അത്രയും ദൂരെ നിന്ന് എടുത്ത ഒരു ഷോട്ടാണ് ഗോളായി മാറിയിട്ടുള്ളത്. ഒന്നാം സ്ഥാനത്തുള്ളത് ലയണൽ മെസ്സി 2012ൽ നേടിയ ഗോളാണ്.
അന്ന് ബാഴ്സക്ക് വേണ്ടി കളിക്കുന്ന സമയത്ത് 32 മീറ്റർ ദൂരെ നിന്നുള്ള ലയണൽ മെസ്സിയുടെ ഷോട്ട് ഗോളായി മാറിയിരുന്നു.മയ്യോർക്കയായിരുന്നു അന്ന് എതിരാളികൾ.11 വർഷങ്ങൾക്ക് ശേഷം റെക്കോർഡിന്റെ തൊട്ടരികിൽ എത്താൻ മെസ്സിക്ക് കഴിഞ്ഞു. അതും 36 ആമത്തെ വയസ്സിൽ. അതായത് ലയണൽ മെസ്സിക്ക് പ്രായം ഒന്നിനും ഒരു തടസ്സവുമില്ല എന്നുള്ളത് ഇതിലൂടെ വ്യക്തമാവുകയാണ്.