വരുന്നത് ബ്രസീലിനെതിരെയുള്ള വമ്പൻ പോരാട്ടം,തന്റെ ഷെഡ്യൂളുകൾ എല്ലാം വ്യക്തമായി വിവരിച്ച് മെസ്സി.

വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ ഒരിക്കൽ കൂടി ലയണൽ മെസ്സിയുടെ ചിറകിലേറിക്കൊണ്ട് അർജന്റീന വിജയം സ്വന്തമാക്കിയിരുന്നു. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീന പെറുവിനെ അവരുടെ മൈതാനത്ത് ഇട്ട് തീർത്തത്.മെസ്സി തന്നെയാണ് രണ്ടു ഗോളുകളും നേടിയത്. നിക്കോളാസ് ഗോൺസാലസ്,എൻസോ ഫെർണാണ്ടസ് എന്നിവരുടെ അസിസ്റ്റുകളിൽ നിന്നാണ് മെസ്സി ഗോളുകൾ നേടിയത്.

ഇതുവരെ കളിച്ച നാലു മത്സരങ്ങളിലും വിജയക്കൊടി പാറിച്ചു കൊണ്ടാണ് അർജന്റീന മുന്നോട്ടുപോകുന്നത്.പക്ഷേ അടുത്ത ബ്രേക്കിൽ കാര്യങ്ങൾ ഒരല്പം കഠിനമാണ്. ബ്രസീലിനെ അട്ടിമറിച്ചു കൊണ്ടുവരുന്ന ഉറുഗ്വയെയാണ് ഇനി അർജന്റീനക്ക് നേരിടാനുള്ളത്. അതിനുശേഷം ബ്രസീലിനെതിരെയുള്ള ക്ലാസിക്കോ പോരാട്ടം നടക്കും.നവംബർ മധ്യത്തിലാണ് ഈ മത്സരങ്ങൾ നടക്കുക.

ഈ മത്സരങ്ങൾക്ക് മുന്നോടിയായും അതിനുശേഷവുമുള്ള തന്റെ ഷെഡ്യൂളുകൾ എന്തൊക്കെയാണ് എന്നത് ലയണൽ മെസ്സി തന്നെ മാധ്യമങ്ങളോട് വിവരിച്ചു നൽകിയിട്ടുണ്ട്. ഏറ്റവും മികച്ച രീതിയിൽ അടുത്ത രണ്ടു മത്സരങ്ങൾക്ക് വേണ്ടി താൻ എത്തുമെന്നാണ്,അല്ലെങ്കിൽ അതിനുവേണ്ടി ശ്രമിക്കും എന്നാണ് ലയണൽ മെസ്സി മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്.

ഞാൻ ഇനി ഇന്റർ മയാമിക്കൊപ്പം ട്രെയിനിങ് നടത്തും.എന്നിട്ട് അവസാന മത്സരം അവരോടൊപ്പം കളിക്കുകയും ചെയ്യും. അതിനുശേഷം ഏറ്റവും മികച്ച രീതിയിൽ നവംബറിലെ ഉറുഗ്വ,ബ്രസീൽ എന്നിവർക്കെതിരെയുള്ള മത്സരത്തിനു വേണ്ടി തയ്യാറെടുക്കും.അതിനുശേഷം അർജന്റീനയിൽ വെച്ചുകൊണ്ട് ഞാൻ എന്റെ വെക്കേഷൻ ആഘോഷിക്കും. ആദ്യമായിട്ടാണ് ഡിസംബറിൽ എനിക്ക് ഒരുപാട് ദിവസം വെക്കേഷൻ ഒഴിവ് കിട്ടുന്നത്. അത് സമാധാനത്തോടെ കൂടി ഒന്ന് ആസ്വദിക്കണം. അതിനുശേഷം ജനുവരിയിൽ ഞാൻ പ്രീ സീസണിന് വേണ്ടി ഇന്റർ മയാമിലേക്ക് പോകും, ലിയോ മെസ്സി പറഞ്ഞു.

അതായത് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണ അതല്ലെങ്കിൽ സൗദി അറേബ്യൻ ക്ലബ്ബുകൾ എന്നിവയിലേക്ക് ലയണൽ മെസ്സി ലോണിൽ പോകും എന്ന റൂമറുകൾ ഒക്കെ ഉണ്ടായിരുന്നു. ആ റൂമറുകൾക്ക് ഒക്കെ ഇപ്പോൾ വിരാമമായിട്ടുണ്ട്. മെസ്സിക്ക് ഇന്റർമയാമിയിൽ തന്നെ തുടരാനാണ് പദ്ധതികൾ.

Argentinainter miamiLionel Messi
Comments (0)
Add Comment