മെസ്സി പറഞ്ഞിട്ടാണ് പിൻവലിച്ചതെന്ന് സ്കലോണി, എന്തുകൊണ്ടാണ് പിൻവലിക്കാൻ പറഞ്ഞതെന്ന് വിശദീകരിച്ച് ലിയോ മെസ്സി.

അർജന്റീനയും ഇക്വഡോറും തമ്മിലുള്ള മത്സരത്തിൽ വിജയിക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു.മറുപടിയില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വിജയിച്ചത്.ലയണൽ മെസ്സി തന്നെയാണ് അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്.മെസ്സിയുടെ ഫ്രീകിക്ക് ഗോൾ അർജന്റീന രക്ഷപ്പെടുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം.

പക്ഷേ മത്സരത്തിന്റെ അവസാനം മെസ്സിയെ പിൻവലിച്ചു കൊണ്ട് പലാസിയോസിനെ കോച്ച് ഇറക്കിയിരുന്നു.9 വർഷത്തിനിടെ ആദ്യമായാണ് മെസ്സിയെ അർജന്റീന പിൻവലിക്കുന്നത്. മെസ്സി പറഞ്ഞിട്ടാണ് താൻ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതെന്നും അല്ലെങ്കിൽ മെസ്സിയെ സപ്പോർട്ട് ചെയ്യില്ല എന്നും അർജന്റീനയുടെ കോച്ച് പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് പിൻവലിക്കാൻ പറഞ്ഞതെന്ന് ലിയോ മെസ്സി വിശദീകരിച്ചിട്ടുണ്ട്.

ഞാൻ കളിക്കളത്തിൽ നിന്നും പിൻവാങ്ങിയത് ഞാൻ ക്ഷീണിതനായതുകൊണ്ടാണ്.ഇത് അവസാനത്തേതെന്നുമല്ല.ഇനിയും ഇങ്ങനെ സംഭവിച്ചേക്കാം. പക്ഷേ കുഴപ്പങ്ങൾ ഒന്നുമില്ല. എനിക്ക് പ്രശ്നങ്ങൾ ഒന്നുമില്ല,മെസ്സി വിശദീകരണമായി കൊണ്ട് പറഞ്ഞു.

അവസാന മിനിറ്റിലാണ് മെസ്സിയെ പിൻവലിച്ചത്. 36 കാരനായ മെസ്സി തുടർച്ചയായ മത്സരങ്ങൾ ക്ലബ്ബിനുവേണ്ടിയും രാജ്യത്തിനുവേണ്ടിയും കളിച്ചുകൊണ്ടിരിക്കുകയാണ്. അതും പലപ്പോഴും മുഴുവൻ സമയവും മെസ്സിക്ക് കളിക്കേണ്ടി വരുന്നുണ്ട്. ആവശ്യമായ വിശ്രമം മെസ്സിക്ക് ലഭിക്കേണ്ടതുണ്ട് എന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം.

ArgentinaLionel Messi
Comments (0)
Add Comment