ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രവർത്തിയാണ് ബ്രസീലിയൻ ആരാധകരിൽ നിന്നും ഉണ്ടായത്:തുറന്ന് പറഞ്ഞ് മെസ്സി.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ മുത്തമിടാൻ ലയണൽ മെസ്സിക്കും അർജന്റീനക്കും കഴിഞ്ഞിരുന്നു. ഒരു വലിയ ഇടവേളക്കുശേഷമായിരുന്നു സൗത്ത് അമേരിക്കയിലേക്ക് വേൾഡ് കപ്പ് കിരീടം എത്തിയത്.മികച്ച പ്രകടനം നടത്തിയ അർജന്റീനയും മെസ്സിയും അർഹിച്ച കിരീടമായിരുന്നു സ്വന്തമാക്കിയത്. ലോകമെമ്പാടുമുള്ള മെസ്സി-അർജന്റീന ആരാധകർ ഈ കിരീടം നേട്ടം ആഘോഷിക്കുകയും ചെയ്തിരുന്നു.

ബ്രസീൽ വേൾഡ് കപ്പിൽ നിന്നും പുറത്തായതിനുശേഷം ബ്രസീലിലെ ആരാധകർ അർജന്റീനയെയിരുന്നു പിന്തുണച്ചിരുന്നത്. ലയണൽ മെസ്സിയോടുള്ള ഇഷ്ടം കൊണ്ടായിരുന്നു ഭൂരിഭാഗം വരുന്ന ബ്രസീലിലെ ആളുകളും അർജന്റീനക്കൊപ്പം നിന്നിരുന്നത്. അർജന്റീന ബ്രസീലും ചിരവൈരികളായിട്ടും അവരെ ഒന്നിപ്പിക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. ബ്രസീലിന്റെ പ്രസിഡന്റ് പോലും ഫൈനലിൽ അർജന്റീനക്കൊപ്പമായിരുന്നു നിലകൊണ്ടിരുന്നത്.

ബ്രസീലിയൻ ജേണലിസ്റ്റ് ഇതേക്കുറിച്ച് ലയണൽ മെസ്സിയോട് ചോദിച്ചിരുന്നു. മനസ്സ് തുറന്ന് മെസ്സി സംസാരിച്ചിട്ടുണ്ട്. അർജന്റീനയെ ലോക ചാമ്പ്യന്മാരാക്കാൻ വേണ്ടി ബ്രസീലിലെ ആളുകൾ പിന്തുണക്കും എന്നത് താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് എന്നാണ് മെസ്സി പറഞ്ഞത്. ബ്രസീലുകാർ തന്നെ സ്നേഹിക്കുന്നുണ്ട് എന്നത് തനിക്ക് അറിയാമായിരുന്നുവെന്നും മെസ്സി പറഞ്ഞിട്ടുണ്ട്.ബാലൺഡി’ഓറിന് ശേഷം സംസാരിക്കുകയായിരുന്നു മെസ്സി.

അതെ..ഞാനത് കണ്ടിരുന്നു.. വേൾഡ് കപ്പ് ഫൈനലിൽ ബ്രസീലുകാർ അർജന്റീന പിന്തുണച്ചത് വളരെയധികം മനോഹരമായ ഒന്നായിരുന്നു.എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ബ്രസീലിൽ ഉണ്ട് എന്നുള്ളത് എനിക്കറിയാം. പക്ഷേ ലോക ചാമ്പ്യന്മാർ ആവാൻ വേണ്ടി അവർ അർജന്റീനയെ പിന്തുണക്കും എന്നത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ആളുകളും ഞാൻ കാരണം അർജന്റീന വേൾഡ് ചാമ്പ്യന്മാർ ആവാൻ ആഗ്രഹിച്ചിരുന്നു. എനിക്കും അർജന്റീന നാഷണൽ ടീമിനും അവർ നൽകിയ സ്നേഹത്തിന് ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും.ഞങ്ങളെ പിന്തുണച്ചവർ ആരൊക്കെയാണ് എന്നത് ഞങ്ങൾക്ക് കൃത്യമായി അറിയാം.ബ്രസീലുകാരോടും എനിക്ക് വളരെയധികം നന്ദിയുണ്ട്.അത്രയേറെ സ്നേഹമാണ് അവർ എന്നോട് കാണിച്ചത്,ലയണൽ മെസ്സി പറഞ്ഞു.

ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്. ഒരു വലിയ ഇടവേളക്ക് ശേഷമാണ് അർജന്റീനയും ബ്രസീലും ഇപ്പോൾ പരസ്പരം മുഖാമുഖം വരുന്നത്. ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഇതൊരു ബുദ്ധിമുട്ടേറിയ സമയമാണെങ്കിലും അർജന്റീന വളരെ മനോഹരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്.

ArgentinaBrazilLionel Messi
Comments (0)
Add Comment