ഞാൻ മെസ്സിയോട് സംസാരിച്ചിരുന്നു, അദ്ദേഹം അർജന്റീനയെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു :മയാമിയിലെ സഹതാരമായ ക്രമാഷി
ലിയോ മെസ്സി വന്നതിനുശേഷം ഉജ്ജ്വല പ്രകടനമാണ് ഇന്റർ മയാമി നടത്തുന്നത്.മെസ്സി കളിച്ച ആറു മത്സരങ്ങളിലും അവർ വിജയിച്ചു കഴിഞ്ഞിട്ടുണ്ട്.മെസ്സി മികച്ച പ്രകടനം നടത്തുന്നതിനോടൊപ്പം തന്നെ സഹതാരങ്ങളുടെ പ്രകടനവും മികവിലേക്കു വന്നിട്ടുണ്ട്. അതിലൊരു താരമാണ് ബെഞ്ചമിൻ ക്രമാഷി. നല്ല രീതിയിൽ കളിക്കാൻ അദ്ദേഹത്തിന് ഇപ്പോൾ കഴിയുന്നുണ്ട്.
2 നാഷണാലിറ്റിയാണ് അദ്ദേഹത്തിന് ഉള്ളത്. അമേരിക്കയും അർജന്റീനയും. അമേരിക്കയുടെ അണ്ടർ 19 ടീമിന് വേണ്ടി ക്രമാഷി കളിച്ചിട്ടുണ്ട്.എന്നാൽ ഏത് സീനിയർ ടീമിനെ തിരഞ്ഞെടുക്കണമെന്ന് കാര്യത്തിൽ ഇദ്ദേഹത്തിന് കൺഫ്യൂഷനുകൾ ഉണ്ട്. മെസ്സിയോട് ഇതേക്കുറിച്ച് സംസാരിച്ചുവെന്നും മെസ്സി അർജന്റീനയെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് ക്രമാഷി പറഞ്ഞത്.
ഏതിനെ തിരഞ്ഞെടുക്കണം എന്നത് എളുപ്പമുള്ള കാര്യമല്ല. എനിക്ക് രണ്ട് ഫെഡറേഷനുകളുമായും കോൺടാക്ട് ഉണ്ട്.എന്തായാലും എനിക്ക് തീരുമാനം എടുക്കേണ്ടതുണ്ട്.പക്ഷേ എനിക്ക് മുന്നിൽ സമയമുണ്ട്.ഞാൻ ലയണൽ മെസ്സിയോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു.അദ്ദേഹം അർജന്റീനയെ എടുക്കാൻ ആവശ്യപ്പെട്ടു. ഞാൻ അർജന്റീനയെ ഇഷ്ടപ്പെടുന്നുണ്ട്,ക്രമാഷി പറഞ്ഞു.
അർജന്റീന നാഷണൽ ടീമിൽ ഇടം നേടുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഈ താരത്തിന് വലിയ കോമ്പറ്റീഷൻ അഭിമുഖീകരിക്കേണ്ടി വരും. എന്നാൽ അമേരിക്കൻ നാഷണൽ ടീമിൽ അത്ര ബുദ്ധിമുട്ട് അഭിമുഖീകരിക്കേണ്ടി വരില്ല.