ലിയോ മെസ്സി ഈസ് ബാക്ക്.. ട്രെയിനിങ്ങിൽ നേടിയത് കിടിലൻ ഗോൾ.
കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീനക്ക് വേണ്ടി ഇക്വഡോറിനെതിരെയുള്ള മത്സരം മാത്രമായിരുന്നു മെസ്സി കളിച്ചിരുന്നത്. ആ മത്സരത്തിൽ അർജന്റീനയെ വിജയിപ്പിക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു. അതിനുശേഷം ബൊളീവിയക്കെതിരെയുള്ള മത്സരത്തിൽ മെസ്സി പുറത്തിരുന്നു. പരിക്ക് കാരണമായിരുന്നു മെസ്സിക്ക് മത്സരങ്ങൾ നഷ്ടമായിരുന്നത്.
തുടർന്ന് ഈ ഒരു മാസക്കാലയളവിലുള്ള ഭൂരിഭാഗം മത്സരങ്ങളും മെസ്സിക്ക് പരിക്കു കാരണം നഷ്ടമായി. കഴിഞ്ഞ മത്സരത്തിൽ ലയണൽ മെസ്സി സബ്സ്റ്റിറ്റ്യൂട്ട് റോളിൽ തിരിച്ചെത്തിയെങ്കിലും മയാമി പരാജയപ്പെട്ടിരുന്നു. ഇപ്പോൾ ലയണൽ മെസ്സി അർജന്റീന നാഷണൽ ടീമിനോടൊപ്പം ഉണ്ട്.അദ്ദേഹം തന്റെ ഫിറ്റ്നസ് വീണ്ടെടുത്തു എന്നുള്ള സൂചനകളാണ് ഇപ്പോൾ നൽകുന്നത്. കാരണം ടീമിനോടൊപ്പം വളരെ മികച്ച രീതിയിലാണ് ഇപ്പോൾ ലയണൽ മെസ്സി ട്രെയിനിങ് നടത്തുന്നത്.
هدف الأسطورة ميسي خلال التدريبات 🤯🐐 pic.twitter.com/FMBC8JKhV0
— Messi Xtra (@M30Xtra) October 10, 2023
മെസ്സി അർജന്റീന താരങ്ങളോടൊപ്പം ട്രെയിനിങ് നടത്തുന്നതിന്റെ വീഡിയോകൾ പുറത്തേക്ക് വന്നു കഴിഞ്ഞു. ഒരു മനോഹരമായ ചിപ് ഗോൾ മെസ്സി ട്രെയിനിങ്ങിനിടെ നേടിയിട്ടുണ്ട്. അങ്ങനെ താൻ മത്സരത്തിന് വേണ്ടി ഫിറ്റാണെന്ന് മെസ്സി തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.അടുത്ത മത്സരത്തിന്റെ ആദ്യ ഇലവനിൽ ലയണൽ മെസ്സി അർജന്റീനക്ക് വേണ്ടി ഉണ്ടാകും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
— Messi Xtra (@M30Xtra) October 10, 2023
വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ റൗണ്ടിലെ മൂന്നാമത്തെ മത്സരത്തിൽ പരാഗ്വയാണ് അർജന്റീനയുടെ എതിരാളികൾ.വെള്ളിയാഴ്ച പുലർച്ചയാണ് ഈ മത്സരം നടക്കുക.അതിനുശേഷം പെറുവിനെയാണ് അർജന്റീന നേരിടുക. ഈ രണ്ട് മത്സരങ്ങളിലും മെസ്സി ഉണ്ടാകുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.പക്ഷേ മുഴുവൻ സമയവും മെസ്സി കളിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. കാരണം ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങൾ മെസ്സിയെ സമീപകാലത്ത് വല്ലാതെ അലട്ടിയിരുന്നു.
الأفضل في التاريخ من التدريبات 🔟 pic.twitter.com/4zpbIZ782m
— Messi Xtra (@M30Xtra) October 10, 2023
ഇന്റർ മയാമിക്ക് ഇനി ഈ സീസണിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.കാരണം അവർ ലീഗിൽ പ്ലേ ഓഫ് കാണാതെ പുറത്തായിട്ടുണ്ട്.ആ മത്സരങ്ങളിൽ മെസ്സി പങ്കെടുക്കുമോ എന്നതും കാത്തിരുന്നു കാണേണ്ട കാര്യമാണ്. നവംബറിൽ അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുന്ന ഒരു മത്സരം വരുന്നുണ്ട്.അതിനുവേണ്ടിയാണ് നിലവിൽ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത്.
TRAINING DAY 2! 🇦🇷🇦🇷
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 11, 2023
pic.twitter.com/GJAq94R7sX