ഹാലന്റ് ഡി ബ്രൂയിനയും ചേർന്ന് ആഞ്ഞുപിടിച്ചിട്ടും മെസ്സിക്കൊപ്പമെത്തിയില്ല!
ലയണൽ മെസ്സിയുടെ യഥാർത്ഥ രൂപം ലോക ഫുട്ബോളിന് വെളിവായ സീസണായിരുന്നു 2011/12 സീസൺ. മാസ്മരിക പ്രകടനമായിരുന്നു മെസ്സി ആ സീസണിൽ നടത്തിയിരുന്നത്. ആ സീസണിൽ തനിച്ച് ആകെ 105 ഗോളുകളിൽ മെസ്സി കോൺട്രിബ്യൂട്ട് ചെയ്തിരുന്നു. 50 ഗോളുകൾ ലാലിഗയിൽ മാത്രമായി ആ സീസണിൽ നേടിയിരുന്നു. ഏവരെയും അത്ഭുതപ്പെടുത്തിയ ഒരു കണക്ക് തന്നെയായിരുന്നു അത്.
2012 എന്ന വർഷം മെസ്സിയെ സംബന്ധിച്ചിടത്തോളം അതുല്യമായ വർഷമായിരുന്നു. ആകെ ആ സീസണിൽ 91 ഗോളുകളാണ് മെസ്സി നേടിയത്. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം മെസ്സിയാണ്.72 മത്സരങ്ങളിൽ നിന്ന് 91 ഗോളുകളും 22 അസിസ്റ്റുകളുമായിരുന്നു 2012 എന്ന കലണ്ടർ വർഷത്തിൽ മെസ്സി നേടിയിരുന്നത്.
ഈ സീസണിൽ മികച്ച പ്രകടനം നടത്തി കിരീടങ്ങൾ വാരിക്കൂട്ടിയ രണ്ടു താരങ്ങളാണ് മാഞ്ചസ്റ്റർ സിറ്റിയുടെ താരങ്ങളായ ഹാലന്റും ഡി ബ്രൂയിനയും.ഈ രണ്ട് താരങ്ങളുടെയും ഗോൾ കോൺട്രിബ്യൂഷൻ ചേർത്താൽ പോലും 2011/12 സീസണിലെ മെസ്സിയെ മറികടക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. അതായത് ഡി ബ്രൂയിനയും ഹാലന്റും ചേർന്നുകൊണ്ട് ഈ സീസണിൽ ആകെ നേടിയത് 102 ഗോൾ കോൺട്രിബ്യൂഷൻസ് ആണ്. എന്നാൽ മെസ്സി തനിച്ച് 2011/12 സീസണിൽ നേടിയത് 105 ഗോൾ കോൺട്രിബൂഷൻസാണ്.പ്രൈം മെസ്സിയുടെ മികവ് എത്രത്തോളം ഉണ്ട് എന്ന് തെളിയിക്കുന്നതാണ് അവ.