മേജർ ലീഗ് സോക്കറിൽ ഇന്ന് നടന്ന ആദ്യത്തെ മത്സരത്തിൽ വിജയം കരസ്ഥമാക്കാൻ ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമിക്ക് സാധിച്ചിട്ടുണ്ട്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് എതിരാളികളായ റിയൽ സോൾട്ട് ലേക്കിനെ ഇന്റർ മയാമി തോൽപ്പിച്ചിട്ടുള്ളത്.മത്സരത്തിൽ മെസ്സി തിളങ്ങിയിട്ടുണ്ട്. ഒരു അസിസ്റ്റാണ് അദ്ദേഹം നേടിയിട്ടുള്ളത്.
മത്സരത്തിന്റെ 39ആം മിനിട്ടിൽ റോബർട്ട് ടൈലറാണ് ഇന്റർ മയാമിക്ക് വേണ്ടി ഗോൾ കണ്ടെത്തിയത്.ആ ഗോളിന് അസിസ്റ്റ് നൽകിയത് ലയണൽ മെസ്സിയാണ്.പിന്നീട് ഇന്റർ മയാമി തങ്ങളുടെ രണ്ടാം ഗോൾ നേടിയത് 83ആം മിനുട്ടിലാണ്.പരാഗ്വൻ താരം ഗോമസ് നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് ഉറുഗ്വൻ സൂപ്പർ താരം ലൂയിസ് സുവാരസാണ്.
മത്സരത്തിൽ മികച്ച പ്രകടനം നടത്തി പുറത്തെടുത്തിട്ടുണ്ട്.പ്രത്യേകിച്ച് പ്രീ സീസണിലെ പല മത്സരങ്ങളും ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങൾ കാരണം മെസ്സിക്ക് നഷ്ടമായിരുന്നു.മെസ്സി തന്റെ ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്തിട്ടുണ്ട്. ഇതിനിടെ മത്സരത്തിൽ രസകരമായ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ലയണൽ മെസ്സി പന്തുമായി മുന്നേറുന്നതിനിടയിൽ മുന്നിൽ തടസ്സമായി കൊണ്ട് നിലകൊള്ളുന്നത് പരിക്കു മൂലം വീണുകിടക്കുന്ന ഒരു താരമാണ്.പക്ഷേ അതൊന്നും മെസ്സിക്ക് തടസ്സമായില്ല. ഒരു താരത്തെ വെട്ടിയൊഴിഞ്ഞ മെസ്സി പരിക്ക് മൂലം താഴെ വീണു കിടക്കുന്ന താരത്തിന് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വീണ്ടെടുക്കുകയായിരുന്നു.
എന്നിട്ട് ഗോൾ പോസ്റ്റിലേക്ക് മെസ്സി ഷോട്ട് ഉതിർക്കുകയും ചെയ്തു.പക്ഷേ എതിർ ഡിഫൻഡർ അത് ബ്ലോക്ക് ചെയ്യുകയായിരുന്നു. ലയണൽ മെസ്സിയുടെ ഈ മുന്നേറ്റം സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.
മാത്രമല്ല 2015 ചാമ്പ്യൻസ് ലീഗിൽ മെസ്സി ബയേണിനെതിരെ നേടിയ ഒരു ഗോളുണ്ട്.ബോട്ടങ്ങിനെ വീഴ്ത്തിക്കൊണ്ടായിരുന്നു ആ ഗോൾ നേടിയിരുന്നത്. അതിന് സമാനമായ ഒരു മുന്നേറ്റം ഇന്നത്തെ മത്സരത്തിലും ഉണ്ടായിട്ടുണ്ട്.പക്ഷേ ഗോൾകീപ്പറെ മാത്രം മറികടക്കാൻ മെസ്സിക്ക് സാധിച്ചില്ല. ഏതായാലും മെസ്സിയുടെ മറ്റൊരു മികച്ച പ്രകടനം കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ.