ദിവസങ്ങൾക്ക് മുന്നേയാണ് ലയണൽ മെസ്സിക്ക് 36 വയസ്സ് പൂർത്തിയായത്. അതായത് 2026 ലെ വേൾഡ് കപ്പ് ആകുമ്പോഴേക്കും മെസ്സിക്ക് പ്രായം ഏകദേശം 40 ആയിട്ടുണ്ടാവും. ആ പ്രായത്തിൽ മെസ്സിക്ക് വേൾഡ് കപ്പ് കളിക്കാൻ സാധിക്കുമോ എന്നത് പലരിലും ആശങ്കയുണ്ടാക്കുന്നുണ്ട്. മെസ്സി ഒരുതവണ കൂടി വേൾഡ് കപ്പ് കളിക്കാനാണ് ആരാധകർ എല്ലാവരും ആഗ്രഹിക്കുന്നതെങ്കിലും താൻ തന്റെ അവസാനത്തെ വേൾഡ് കപ്പ് മത്സരം കളിച്ചു കഴിഞ്ഞു എന്നാണ് മെസ്സിയുടെ അഭിപ്രായം.
1978ൽ അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയപ്പോൾ അവരുടെ പരിശീലകനായി കൊണ്ട് ഉണ്ടായിരുന്ന ഇതിഹാസമാണ് സെസാർ ലൂയിസ് മെനോട്ടി. അദ്ദേഹം അർജന്റീന ആരാധകർക്ക് ശുഭകരമായ ഒരു സ്റ്റേറ്റ്മെന്റ് നടത്തിയിട്ടുണ്ട്. ലയണൽ മെസ്സി വളരെ ഹെൽത്തിയാണെന്നും അദ്ദേഹത്തിന് വളരെ ശാന്തതയോടു കൂടി അടുത്ത വേൾഡ് കപ്പിൽ പങ്കെടുക്കാനാവുമെന്നാണ് മെനോട്ടി പറഞ്ഞത്.
ശാരീരികമായും മാനസികമായും സാങ്കേതികമായും മെസ്സി വളരെ കരുത്തനാണ്.അദ്ദേഹത്തിന് പ്രായം വർദ്ധിച്ചുവരുന്നു എന്നത് ശരിയാണ്, പക്ഷേ വ്യക്തി വളരെയധികം ഹെൽത്തിയാണ്.വളരെ ശാന്തതയോടു കൂടി അടുത്ത വേൾഡ് കപ്പിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിയും. നല്ല രീതിയിൽ പരിശീലനം നടത്തുന്ന,സ്വന്തം ശരീരത്തെ നന്നായി നോക്കുന്ന വ്യക്തിയാണ് മെസ്സി.പരിക്കുകൾ അദ്ദേഹത്തിന് വളരെ കുറവാണ്.
തന്റെ ആരോഗ്യത്തിന് വളരെയധികം ബഹുമാനിച്ചു കൊണ്ടാണ് മെസ്സി ഫുട്ബോളിൽ ജീവിക്കുന്നത്. എനിക്ക് 36 വയസ്സ് ആവുകയും ഞാൻ മെസ്സി ആവുകയും ചെയ്തിരുന്നുവെങ്കിൽ, എനിക്കറിയാം നാല്പതാമത്തെ വയസ്സിൽ എങ്ങനെ കളിക്കണം എന്നത്,മെനോട്ടി പറഞ്ഞു.
പുരുഷ ഫുട്ബോൾ ഹിസ്റ്ററിയിൽ ആരും തന്നെ ആറ് വേൾഡ് കപ്പുകളിൽ കളിച്ചിട്ടില്ല. 2026 ലെ USA വേൾഡ് കപ്പിൽ മെസ്സി പങ്കെടുക്കുകയാണെങ്കിൽ ആ റെക്കോർഡ് അദ്ദേഹം സ്വന്തമാക്കും.