Breaking News : ബാലൺഡി’ഓർ ലിയോ മെസ്സിക്ക്.
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺഡി’ഓർ അവാർഡ് ജേതാവിനെ അറിയാനുള്ള കാത്തിരിപ്പിന്റെ ദൈർഘ്യം കുറഞ്ഞു വരികയാണ്. വരുന്ന മുപ്പതാം തീയതിയാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ അവാർഡ് ജേതാവിനെ പ്രഖ്യാപിക്കുക.പ്രധാനമായും രണ്ട് താരങ്ങൾക്കിടയിലാണ് മത്സരങ്ങൾ നടക്കുന്നത്.
ലയണൽ മെസ്സി,ഏർലിങ് ഹാലന്റ് എന്നിവർക്കിടയിലാണ് അന്തിമ പോരാട്ടം അരങ്ങേറുക. മെസ്സി തന്റെ കരിയറിൽ എട്ടാമത്തെ ബാലൺഡി’ഓർ പുരസ്കാരമാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ ആദ്യത്തെ അവാർഡ് ലക്ഷ്യം വെച്ചുകൊണ്ടാണ് ഏർലിംഗ് ഹാലന്റ് വരുന്നത്. കഴിഞ്ഞ സീസണിൽ രണ്ടുപേരും മികച്ച പ്രകടനം നടത്തിയതിനാൽ രണ്ടുപേർക്കിടയിലും ഒരു കടുത്ത പോരാട്ടം ഉണ്ടാകുമെന്ന് പലരും പ്രതീക്ഷിക്കുന്നുണ്ട്.
എന്നാൽ ലയണൽ മെസ്സി ഇത്തവണത്തെ ബാലൺഡി’ഓർ അവാർഡ് നേടിക്കഴിഞ്ഞു എന്നുള്ള റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. അതായത് മെസ്സിയുടെ ഒരു ഫാമിലി ഫ്രണ്ടാണ് അലസാൻഡ്രോ ഡോസേട്ടി.ഇന്നലെ അദ്ദേഹം തന്റെ instagram സ്റ്റോറിയിൽ ഒരു ചിത്രം പങ്കുവച്ചിട്ടുണ്ട്.ബാലൺഡി’ഓറിന്റെ ചിത്രമാണ് അത്. ഇത്തവണത്തെ ബാലൺഡി’ഓർ ലയണൽ മെസ്സി നേടി എന്ന് ഉറപ്പിക്കുന്ന ഒരു ക്യാപ്ഷനാണ് അദ്ദേഹം അതിന് നൽകിയിട്ടുള്ളത്.
👀🚨Alessandro Dossetti (Messi’s family friend) on IG story :
— PSG Chief (@psg_chief) October 13, 2023
“It’s official. Leo Messi is winner of the 2023 Ballon Dor. He was told today” pic.twitter.com/MVDb8nSnIg
മെസ്സി ഇന്ന് എന്നോട് ഒരു കാര്യം പറഞ്ഞു, 2023ലെ ബാലൺഡി’ഓർ ജേതാവ് താനാണ് എന്നാണ് മെസ്സി എന്നോട് പറഞ്ഞത്. ഇതാണ് ലയണൽ മെസ്സിയുടെ സുഹൃത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലുള്ളത്. അതായത് ഇത്തവണത്തെ അവാർഡ് മെസ്സിക്കാണ് എന്നത് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ലയണൽ മെസ്സിയെ അറിയിച്ചു കഴിഞ്ഞു എന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.
If you read between the lines, Fabrizio pretty much said Messi will win the Ballon Dor. 🏆
— FCB Albiceleste (@FCBAlbiceleste) October 11, 2023
pic.twitter.com/qjl5AVKscq
മെസ്സി ഗാലയിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നത് നേരത്തെ പുറത്തേക്ക് വന്നിരുന്നു. എല്ലാം ചൂണ്ടിക്കാണിക്കുന്നത് ലയണൽ മെസ്സി ഇത്തവണത്തെ ബാലൺഡി’ഓർ നേടി എന്നുള്ളതിനെ തന്നെയാണ്. കഴിഞ്ഞ വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തി കിരീടം നേടിയതാണ് ലയണൽ മെസ്സിക്ക് തുണയായിരിക്കുന്നത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരം നേടിയ താരം മെസ്സി തന്നെയാണ്.