ഫിഫ ബെസ്റ്റ് മെസ്സിക്ക്,പോയിന്റ് തുല്യമായിട്ടും മെസ്സി എങ്ങനെ ഹാലന്റിനെ മറികടന്നു?
2023 വർഷത്തിലെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന ഫിഫ ബെസ്റ്റ് പ്ലെയർ അവാർഡ് ലയണൽ മെസ്സി തന്നെ സ്വന്തമാക്കി.ഏർലിംഗ് ഹാലന്റ്,കിലിയൻ എംബപ്പേ എന്നിവരെ തോൽപ്പിച്ചു കൊണ്ടായിരുന്നു ലയണൽ മെസ്സി ഒരിക്കൽ കൂടി ഫിഫ ബെസ്റ്റ് സ്വന്തമാക്കിയത്.നിലവിലെ ജേതാവ് മെസ്സി തന്നെയാണ്.2022ലെ ഫിഫ ബെസ്റ്റ് പുരസ്കാരവും മെസ്സി തന്നെയായിരുന്നു
സ്വന്തമാക്കിയിരുന്നത്.
കഴിഞ്ഞ വർഷം മിന്നുന്ന പ്രകടനം നടത്തിയ ഏർലിംഗ് ഹാലന്റിനെ വോട്ടിംഗ് അടിസ്ഥാനത്തിൽ മെസ്സി പരാജയപ്പെടുത്തുകയായിരുന്നു. മെസ്സിക്കും ഹാലന്റിനും തുല്യ വോട്ടുകളാണ് ലഭിച്ചത്. രണ്ടുപേരും 48 വോട്ടുകൾ വീതമാണ് നേടിയത്.കിലിയൻ എംബപ്പേ 35 വോട്ടുകൾ നേടി കൊണ്ട് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
മെസ്സിക്കും ഹാലന്റിനും തുല്യ വോട്ടുകൾ ലഭിച്ചിട്ടും എന്തുകൊണ്ട് മെസ്സി ഹാലന്റിനെ പരാജയപ്പെടുത്തി പുരസ്കാരം നേടി എന്നത് ആരാധകർ അന്വേഷിക്കുന്ന കാര്യമാണ്.അതിന് ഉത്തരം ക്യാപ്റ്റൻമാരുടെ വോട്ട് തന്നെയാണ്.പോയിന്റുകൾ തുല്യമായാൽ പിന്നീട് ക്യാപ്റ്റൻമാരുടെ വോട്ടുകളാണ് പരിഗണിക്കുക. ക്യാപ്റ്റൻമാരുടെ വോട്ടിൽ ഹാലന്റിനെക്കാൾ കൂടുതൽ പോയിന്റ് മെസ്സിക്കുണ്ട്. 13 പോയിന്റുകൾ മെസ്സി നേടിയപ്പോൾ 11 പോയിന്റുകളാണ് ഹാലന്റ് സ്വന്തമാക്കിയിട്ടുള്ളത്.
അതേസമയം 9 പോയിന്റ്കൾ ആണ് എംബപ്പേക്ക് ക്യാപ്റ്റൻമാരുടെ വോട്ടിൽ നിന്നും ലഭിച്ചിട്ടുള്ളത്.പരിശീലകരുടെ വോട്ടിലും മാധ്യമങ്ങളുടെ വോട്ടിലും മെസ്സിയെ പരാജയപ്പെടുത്താൻ ഹാലന്റിന് സാധിച്ചിട്ടുണ്ട്. അതേസമയം ആരാധകരുടെ വോട്ടിൽ മെസ്സി ഹാലന്റിനെ പരാജയപ്പെടുത്തി.തന്റെ കരിയറിൽ ആകെ ബെസ്റ്റ് പുരസ്കാരങ്ങൾ 8തവണ പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.എന്നാൽ ഇന്നലത്തെ പുരസ്കാരം ഏറ്റുവാങ്ങാൻ മെസ്സി എത്തിയിരുന്നില്ല.
മെസ്സി മാത്രമല്ല,എംബപ്പേയും ഹാലന്റുമൊന്നും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.2023 എന്നത് മെസ്സിയെ സംബന്ധിച്ചിടത്തോളം അത്ര നല്ലവർഷം ഒന്നുമായിരുന്നില്ല. പക്ഷേ ഫിഫ ബെസ്റ്റ് പുരസ്കാരം നേടാൻ മെസ്സിക്ക് സാധിക്കുകയായിരുന്നു. മെസ്സിക്ക് എല്ലാവരിൽ നിന്നും ലഭിക്കുന്ന ഒരു പിന്തുണ തന്നെയാണ് ഇതിന് കാരണമായിരിക്കുന്നത്