എജ്ജാതി ഗോൾ,കൂടെ കിടിലൻ അസിസ്റ്റ്! 70,000 കാണികൾക്ക് മുന്നിൽ സംഹാരതാണ്ഡവമാടി മെസ്സി
ലയണൽ മെസ്സിയുടെ കളിമികവ് അങ്ങനെയൊന്നും നഷ്ടമാവില്ല, ഇത് അടിവരയിട്ട് ഉറപ്പിച്ച് പറയുന്ന പ്രകടനമാണ് ഇന്നത്തെ മത്സരത്തിൽ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.ഇന്റർമയാമി ഒരു ഇടവേളക്ക് ശേഷം വീണ്ടും വിജയിച്ചിരിക്കുന്നു,അതിന് കാരണം മറ്റാരുമല്ല,ലയണൽ മെസ്സി തന്നെയാണ്. 70000 ഓളം വരുന്ന ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ട് ലയണൽ മെസ്സി സംഹാരതാണ്ഡവമാടുകയായിരുന്നു.
ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ ഇന്റർമയാമി സ്പോർട്ടിംഗ് കൻസാസ് സിറ്റിയെ രണ്ടിനെതിരെ 3 ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.മത്സരത്തിൽ ലയണൽ മെസ്സി ഒരു ഗോളും അസിസ്റ്റും നേടി. കിടിലൻ ഗോളും കിടിലൻ അസിസ്റ്റുമാണ് മെസ്സിയുടെ ബൂട്ടിൽ നിന്നും പിറന്നിട്ടുള്ളത്.കൂടാതെ ലൂയിസ് സുവാരസും ഡിയഗോ ഗോമസും ഈ മത്സരത്തിൽ തിളങ്ങിയിട്ടുണ്ട്. അങ്ങനെയാണ് ഇന്റർമയാമി വിജയം കരസ്ഥമാക്കിയിട്ടുള്ളത്.
മെസ്സിയും സുവാരസ്സും ബുസ്ക്കെറ്റ്സും ആൽബയുമൊക്കെ മത്സരത്തിൽ സ്റ്റാർട്ട് ചെയ്തിരുന്നു. എന്നാൽ മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ കൻസാസ് സിറ്റി ഗോൾ കണ്ടെത്തി.എറിക്ക് ടോമ്മിയാണ് ഗോൾ നേടിയത്.പക്ഷേ പതിനെട്ടാമത്തെ മിനിറ്റിൽ ലയണൽ മെസ്സിയുടെ മാജിക്കൽ അസിസ്റ്റ് പിറന്നു. പ്രതിരോധനിര താരങ്ങളെ കീറിമുറിച്ച് മെസ്സി നൽകിയ പാസ് ഡിയഗോ ഗോമസ് ഫിനിഷ് ചെയ്തുകൊണ്ട് ക്ലബ്ബിന് ഒപ്പമെത്തിക്കുകയായിരുന്നു.1-1 എന്ന നിലയിൽ ഫസ്റ്റ് ഹാഫ് പിരിഞ്ഞു.
എന്നാൽ സെക്കൻഡ് ഹാഫിന്റെ തുടക്കത്തിൽ, മത്സരത്തിന്റെ 51ആം മിനുട്ടിൽ മെസ്സിയുടെ മാസ്മരിക ഗോൾ പിറന്നു. ഡേവിഡ് റൂയിസിന്റെ പാസ് സ്വീകരിച്ച മെസ്സി ബോക്സിനന് വെളിയിൽ നിന്ന് ഒരു പവർഫുൾ ലോങ്ങ് റേഞ്ച് ഷോട്ടിലൂടെ ഗോൾ കണ്ടെത്തുകയായിരുന്നു. ഇതോടെ ഇന്റർമയാമി മുന്നിലെത്തി. പക്ഷേ 58ആം മിനിറ്റിൽ അവർ വീണ്ടും ടോമ്മിയിലൂടെ തിരിച്ചടിച്ചു.
എന്നാൽ 71ആം മിനുട്ടിൽ സുവാരസ് വിജയ ഗോൾ കണ്ടെത്തി.ഡിയഗോ ഗോമസിന്റെ ക്രോസിൽ നിന്നാണ് സുവാരസ് ഗോൾ നേടിയത്.ഇതോടെ ഇന്റർമയാമി വിജയം കരസ്ഥമാക്കുകയായിരുന്നു.വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താനും ഇന്റർമയാമിക്ക് സാധിച്ചിട്ടുണ്ട്.