ഇനി വല്ലതുമുണ്ടോ കീഴടക്കാൻ? പെലെ രണ്ടാമത്, വേൾഡ് കപ്പ് ഹിസ്റ്ററിയിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബൂഷൻസ് നേടിയ താരമായി ലിയോ മെസ്സി.

കഴിഞ്ഞ വർഷത്തെ വേൾഡ് കപ്പ് ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായിരുന്നു. ലയണൽ മെസ്സിയുടെ തോളിലേറി കൊണ്ടായിരുന്നു അർജന്റീന തങ്ങളുടെ ഹിസ്റ്ററിയിലെ മൂന്നാമത്തെ കിരീടം നേടിയത്. ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ലയണൽ മെസ്സിയായിരുന്നു സ്വന്തമാക്കിയിരുന്നത്.

കഴിഞ്ഞ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ നേടിയത് മെസ്സി തന്നെയാണ്. അർജന്റീനയുടെ ഭൂരിഭാഗം മത്സരങ്ങളിലെയും മാൻ ഓഫ് ദി മാച്ച് കൈക്കലാക്കിയത് മെസ്സിയായിരുന്നു. ഇങ്ങനെ എല്ലാംകൊണ്ടും ഒരു സുവർണ്ണ വേൾഡ് കപ്പ് തന്നെയാണ് ലയണൽ മെസ്സിക്ക് ഖത്തറിൽ ഉണ്ടായിരുന്നത്. അതുമാത്രമല്ല വേൾഡ് കപ്പിന്റെ ചരിത്രത്തിൽ തന്നെ മറ്റൊരു നേട്ടം കൂടി ലയണൽ മെസ്സിക്കുണ്ട്.

അതായത് വേൾഡ് കപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ ഉള്ള താരം മറ്റാരുമല്ല,ലിയോ മെസ്സി തന്നെയാണ്. ആകെ 21 ഗോൾ പങ്കാളിത്തങ്ങളാണ് മെസ്സിക്കുള്ളത്. 13 ഗോളുകളും 8 അസിസ്റ്റുകളുമാണ് ലയണൽ മെസ്സി ഇതുവരെ വേൾഡ് കപ്പിന്റെ ചരിത്രത്തിൽ നേടിയിട്ടുള്ളത്.26 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് വരുന്നത് ബ്രസീലിയൻ ഇതിഹാസമായ പെലെയാണ്.അദ്ദേഹത്തിന്റെ പേരിലുള്ളത് ആകെ 20 ഗോൾ പങ്കാളിത്തങ്ങളാണ്.

12 ഗോളുകളും 8 അസിസ്റ്റുകളുമാണ് പെലെ വേൾഡ് കപ്പ് ചരിത്രത്തിൽ നേടിയിട്ടുള്ളത്.എന്നാൽ 14 മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.ജർമ്മൻ ഇതിഹാസമായ ജെർഡ് മുള്ളർ മൂന്നാമതാണ് വരുന്നത്. 14 ഗോളുകളും 5 അസിസ്റ്റുകളും നേടി കൊണ്ട് 19 ഗോൾ പങ്കാളിത്തങ്ങളാണ് അദ്ദേഹം നേടിയിട്ടുള്ളത്.

ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ, ജർമ്മൻ താരമായിരുന്ന ക്ളോസേ എന്നിവർ തൊട്ടു പുറകിൽ വരുന്ന. 19 ഗോൾ പങ്കാളിത്തങ്ങളാണ് ഈ താരങ്ങളൊക്കെ നേടിയിട്ടുള്ളത്. ഏതായാലും ഈ ഇതിഹാസങ്ങൾക്കൊക്കെ മുകളിലാണ് മെസ്സിയുള്ളത്.അടുത്ത വേൾഡ് കപ്പിൽ മെസ്സിയുടെ സാന്നിധ്യം ആരാധകർ സ്വപ്നം കാണുന്നുണ്ട്.

ArgentinaBrazilLionel MessiQatar World Cup
Comments (0)
Add Comment