ലയണൽ മെസ്സി മറ്റൊരു ഫൈനലിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ കോപ്പ അമേരിക്കയിൽ ബ്രസീലിനെ തോൽപ്പിച്ചുകൊണ്ട് അർജന്റീന കിരീടം ചൂടി. അതിന് ശേഷം ഫൈനലിസിമയിൽ ഇറ്റലിയെ തോൽപ്പിച്ചുകൊണ്ട് കിരീടം ചൂടി. ഒടുവിൽ ഖത്തർ വേൾഡ് കപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ചുകൊണ്ട് കിരീടം ചൂടി. ഇനി അർജന്റീനക്കൊപ്പമുള്ള നാലാമത്തെ കിരീടമാണ് ലയണൽ മെസ്സി ലക്ഷ്യം വെക്കുന്നത്.
കഴിഞ്ഞ വേൾഡ് കപ്പ് നേടിയതിനു ശേഷം മെസ്സി തന്റെ സഹതാരങ്ങൾക്കും സ്റ്റാഫുകൾക്കും ഒരു വിലപിടിപ്പുള്ള സമ്മാനം നൽകിയിരുന്നു. 35 ഗോൾഡ് പ്ലേറ്റഡ് ഐ ഫോൺ 14 നായിരുന്നു ലയണൽ മെസ്സി നൽകിയിരുന്നത്. വേൾഡ് കപ്പ് വിജയാഘോഷത്തിനിടയിൽ തന്റെ സഹതാരങ്ങളെയും ടെക്നിക്കൽ സ്റ്റാഫിനെയും മറക്കാൻ മെസ്സി എന്ന ക്യാപ്റ്റൻ തയ്യാറായിരുന്നില്ല. മനോഹരമായ സമ്മാനം തന്നെയായിരുന്നു അവർക്ക് നൽകിയിരുന്നത്.
ഇപ്പോൾ കോപ്പ അമേരിക്ക ഫൈനലിന് മുന്നേ മെസ്സി തന്റെ സഹതാരങ്ങളെ ഒരിക്കൽ കൂടി ഓർമിച്ചെടുക്കുകയാണ്. അതായത് എല്ലാവർക്കും മറ്റൊരു ഗിഫ്റ്റ് കൂടി മെസ്സി നൽകിയിട്ടുണ്ട്.23 ബീറ്റ്സ് ഹെഡ് ഫോൺസാണ് ലയണൽ മെസ്സി തന്റെ സഹതാരങ്ങൾക്കായി നൽകിയിട്ടുള്ളത്. അർജന്റീനയുടെ എംബ്ലം പതിച്ചു കൊണ്ടുള്ള ഹെഡ് ഫോൺസാണ് മെസ്സി സമ്മാനമായി കൊണ്ട് നൽകിയിട്ടുള്ളത്.
ഗർനാച്ചോയുടെ സഹോദരനായ റോബർട്ടോ ഗർനാച്ചോയാണ് ഇക്കാര്യം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ സ്ഥിരീകരിച്ചിട്ടുള്ളത്. ലയണൽ മെസ്സി ഗർനാച്ചോക്ക് നൽകിയ ഗിഫ്റ്റിന്റെ ചിത്രം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുകയായിരുന്നു. ഇതോടുകൂടിയാണ് മെസ്സി നൽകിയ ഗിഫ്റ്റ് ഫുട്ബോൾ ലോകം അറിഞ്ഞത്. ഫൈനലിന് മുന്നേ തന്നെ മെസ്സി ഇത് സമ്മാനിക്കുകയായിരുന്നു.
നാളെ പുലർച്ചയാണ് അർജന്റീനയും കൊളംബിയയും തമ്മിലുള്ള ഫൈനൽ മത്സരം നടക്കുന്നത്. കൊളംബിയയെ എളുപ്പത്തിൽ തോൽപ്പിക്കാൻ അർജന്റീന സാധിക്കില്ല.അത്രയും മികച്ച ഫോമിലാണ് അവർ കടന്നുവരുന്നത്.എന്നിരുന്നാലും അർജന്റീന തന്നെ വിജയിക്കും എന്നാണ് അവരുടെ ആരാധകർ പ്രതീക്ഷിക്കുന്നത്.