ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമക്ക് മെസ്സിയുടെ സമ്മാനം,നന്ദി പറഞ്ഞ് റിതിക.
ഐസിസി വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾ ഉള്ളത്. കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.അവരെ മറികടന്നുകൊണ്ട് ചരിത്രത്തിലെ മൂന്നാമത്തെ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കാൻ കഴിയും എന്ന ഒരു പ്രതീക്ഷയിൽ തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഉള്ളത്. ക്യാപ്റ്റൻ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം സമ്പൂർണ്ണ ആധിപത്യമാണ് ഇതുവരെ വേൾഡ് കപ്പിൽ ഉയർത്തിയിട്ടുള്ളത്.
കഴിഞ്ഞ വർഷം ഫിഫ വേൾഡ് കപ്പ് ഉയർത്തിയ താരമാണ് ലയണൽ മെസ്സി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അർജന്റീനയായിരുന്നു ഫുട്ബോൾ വേൾഡ് കപ്പ് നേടിയിരുന്നത്. ഇപ്പോൾ ഇന്ത്യക്ക് ക്രിക്കറ്റ് വേൾഡ് കപ്പ് കയ്യെത്തും ദൂരത്താണ് ഉള്ളത്. കഴിഞ്ഞ സെമിഫൈനൽ മത്സരത്തിൽ യുണിസെഫിനെ പ്രതിനിധീകരിച്ചുകൊണ്ട് ഫുട്ബോൾ ഇതിഹാസമായ ഡേവിഡ് ബെക്കാം പങ്കെടുത്തിരുന്നു.
ഡേവിഡ് ബെക്കാമിന്റെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടിയാണ് ലയണൽ മെസ്സി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ മെസ്സിയുടെ ഒരു സമ്മാനം ഇന്ത്യൻ ക്യാപ്റ്റന് ബെക്കാം സമ്മാനിച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സിയുടെ ഇന്റർ മയാമി ജേഴ്സിയാണ് ബെക്കാം രോഹിത് ശർമ്മയ്ക്ക് നൽകിയിട്ടുള്ളത്. രോഹിത് ശർമയുടെ മോൾ അത് അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങൾ വളരെയധികം വൈറലായിട്ടുണ്ട്.
രോഹിത് ശർമയുടെ ഭാര്യയായ റിതിക ബെക്കാമിനോട് നന്ദി പറയുകയും ചെയ്തിട്ടുണ്ട്.ഈ കുഞ്ഞ് മെസ്സി ആരാധികയെ വളരെയധികം ഹാപ്പിയാക്കിയതിൽ നിങ്ങൾക്ക് നന്ദി ഡേവിഡ് ബെക്കാം എന്നാണ് രോഹിത് ശർമയുടെ ഭാര്യ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ചെയ്തിട്ടുള്ളത്. മെസ്സിയുടെ ജേഴ്സി അണിഞ്ഞ് നിൽക്കുന്ന മകളുടെ ചിത്രവും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഡേവിഡ് ബെക്കാം രോഹിത് ശർമക്ക് റയലിന്റെ ജേഴ്സിയായിരുന്നു സമ്മാനിച്ചിരുന്നത്. മാത്രമല്ല ബെക്കാമിന് ഇന്ത്യയുടെ ജേഴ്സി ക്യാപ്റ്റൻ സമ്മാനിക്കുകയും ചെയ്തു.
സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിന്റെ ആരാധകനാണ് രോഹിത് ശർമ. മാത്രമല്ല ലാലിഗയുടെ ഇന്ത്യയിലെ അംബാസിഡർ കൂടിയാണ് അദ്ദേഹം. ഇങ്ങനെ റയൽ മാഡ്രിഡുമായും സ്പാനിഷ് ലീഗുമായും വളരെ അടുത്ത ബന്ധം വെച്ച് പുലർത്താൻ രോഹിത് ശർമക്ക് സാധിക്കുന്നുണ്ട്. അദ്ദേഹത്തിന് വേൾഡ് കപ്പ് കിരീടം ഉയർത്താൻ കഴിയും എന്ന പ്രതീക്ഷയിൽ തന്നെയാണ് ലോകമെമ്പാടുമുള്ള ആരാധകർ ഉള്ളത്.