മെസ്സിയില്ലാത്ത മയാമി ഗോളുകൾ വാങ്ങിക്കൂട്ടി വമ്പൻ തോൽവി ഏറ്റുവാങ്ങി,ഗോളടിച്ച് കൂട്ടി കരുത്ത് കാട്ടി ബാഴ്സ.
ഇന്റർ മയാമിടെ സ്വപ്നതുല്യമായ അപരാജിത കുതിപ്പിന് അന്ത്യമായിരിക്കുന്നു.ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി കളിച്ചതിനുശേഷം ഒരു മത്സരത്തിൽ പോലും അവർ പരാജയപ്പെട്ടിരുന്നില്ല.മെസ്സിയുടെ അരങ്ങേറ്റത്തിനു ശേഷമുള്ള ആദ്യ പരാജയം ഇന്നലെ മയാമി ഏറ്റുവാങ്ങി.മത്സരത്തിൽ ലയണൽ മെസ്സി ഇല്ലായിരുന്നു.
ഒരു വമ്പൻ തോൽവിയാണ് മയാമിയെ കാത്തിരുന്നത്.5-2 എന്ന സ്കോറിനാണ് അറ്റ്ലാൻഡ യുണൈറ്റഡ് ഇന്ററിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ജോർഡി ആൽബയും ഇല്ലായിരുന്നു.സെർജിയോ ബുസ്ക്കെറ്റ്സ് ഉണ്ടായിരുന്നു. ആദ്യം കമ്പാനയിലൂടെ മയാമിയായിരുന്നു ലീഡ് നേടിയിരുന്നത്. പക്ഷേ പിന്നീട് അവർ തിരിച്ചടിച്ചു. ഫസ്റ്റ് ഹാഫ് അവസാനിച്ചപ്പോൾ തന്നെ 3-1 ന് ഇന്റർ മയാമി പിറകിലായി പോയി.
മയാമിയുടെ രണ്ട് ഗോളുകളും നേടിയത് കംപാനയാണ്.ഡിഫൻസിന്റെ മോശം പ്രകടനമാണ് ഈ വലിയ തോൽവി മയാമിക്ക് ഏറ്റുവാങ്ങേണ്ടി വന്നതിന്റെ കാരണം. പോയിന്റ് പട്ടികയിൽ പതിനാലാം സ്ഥാനത്ത് തന്നെയാണ് ഇന്റർ മയാമി ഉള്ളത്. 27 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുകളാണ് അവർക്ക് ഉള്ളത്.
ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്സലോണ ഒരു ഗംഭീര വിജയം നേടിയിട്ടുണ്ട്.മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബാഴ്സലോണ റയൽ ബെറ്റിസിനെ തോൽപ്പിച്ചത്. 5 വ്യത്യസ്ത താരങ്ങളാണ് ബാഴ്സക്ക് വേണ്ടി ഗോളുകൾ നേടിയത്. ഒരു ഗോളും രണ്ട് അസിസ്റ്റുകളും നേടിയ റോബർട്ട് ലെവന്റോസ്ക്കി മത്സരത്തിൽ മികച്ച പ്രകടനം നടത്തി.ഫെലിക്സ്,ടോറസ്,റാഫീഞ്ഞ,കാൻസെലോ എന്നിവരും ബാഴ്സക്ക് വേണ്ടി ഗോളുകൾ നേടി.
ഇന്നലത്തെ മറ്റൊരു മത്സരത്തിൽ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ വിജയം നേടിയിട്ടുണ്ട്.3-1 എന്ന സ്കോറിനാണ് അവർ അൽ റെയ്ദിനെ തോൽപ്പിച്ചത്.മാനെ,ടാലിസ്ക്കാ,റൊണാൾഡോ എന്നിവരാണ് ഗോളുകൾ നേടിയത്.ഇപ്പോൾ ആറാം സ്ഥാനത്താണ് ഈ ക്ലബ്ബ് ഉള്ളത്.