അവൻ നന്നായി കളിച്ചു: താരത്തെ പ്രശംസിച്ച് സ്റ്റാറേ
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ബംഗളൂരു എഫ്സിയോട് തോൽക്കുകയാണ് ചെയ്തിട്ടുള്ളത്. മത്സരത്തിൽ എതിരാളികളെക്കാൾ മികച്ച പ്രകടനം നടത്തിയത് ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു.എന്നാൽ മിസ്റ്റേക്കുകൾ കൊണ്ടും നിർഭാഗ്യം കൊണ്ടും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.ഈ സീസണിലെ രണ്ടാമത്തെ തോൽവിയാണ് കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.
പക്ഷേ ഈ സീസണിൽ മികച്ച രൂപത്തിൽ കളിക്കുന്ന താരമാണ് നവോച്ച സിംഗ്. പ്രതിരോധനിരയിൽ വിങ് ബാക്ക് പൊസിഷനിലാണ് അദ്ദേഹം കളിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ മധ്യനിരയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ മുന്നേറ്റത്തെയും പ്രതിരോധത്തെയും ഒരുപോലെ സഹായിക്കാൻ നവോച്ചക്ക് സാധിച്ചിട്ടുണ്ട്. മുഴുവൻ സമയവും മികച്ച പ്രകടനം അദ്ദേഹം നടത്തുന്നുണ്ട്.
കൂടുതൽ ഊർജ്ജത്തോടുകൂടി ഓടിനടന്ന് കളിക്കുന്ന നവോച്ച സിങ്ങിനെയാണ് നമുക്ക് കാണാൻ കഴിയുന്നത്. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റാറേ അദ്ദേഹത്തെ പ്രശംസിച്ചിട്ടുണ്ട്.സ്റ്റാറേ പറഞ്ഞത് നമുക്ക് നോക്കാം.
‘ ഇപ്പോൾ മികച്ച രീതിയിൽ കളിക്കാൻ നവോച്ചക്ക് സാധിക്കുന്നുണ്ട്. വളരെയധികം അഗ്രസീവായി അദ്ദേഹം കളിക്കുന്നു.ഒരുപാട് ഓടുന്നുണ്ട്.അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ കാര്യത്തിൽ ഞാൻ സന്തോഷവാനാണ് ‘ഇതായിരുന്നു ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിരുന്നത്.
മുഴുവൻ സമയവും ഊർജ്ജത്തോടുകൂടി കളിക്കുന്നു, നന്നായി റൺ ചെയ്യുന്നു എന്നതൊക്കെയാണ് നവോച്ചയുടെ പ്രത്യേകത. പുതിയ പരിശീലകന് കീഴിൽ ഒരുപാട് പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള താരങ്ങളിൽ ഒരാളാണ് നവോച്ച. ഇനിയും ഇതിനേക്കാൾ മികച്ച പ്രകടനമാണ് അദ്ദേഹത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിന് ആവിശ്യമുള്ളത്.