കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകനായി,ആൾ വരുന്നത് സ്വീഡനിൽ നിന്ന്!
ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകനായി.മികേൽ സ്റ്റാറെ എന്ന പരിശീലകനെയാണ് കേരള ബ്ലാസ്റ്റേഴ്സ് പുതുതായി നിയമിച്ചിരിക്കുന്നത്.2026 വരെയുള്ള ഒരു കരാറിലാണ് അദ്ദേഹം ഒപ്പു വെച്ചിരിക്കുന്നത്.സ്വീഡിഷ പരിശീലകനായ ഇദ്ദേഹം കഴിഞ്ഞ 17 വർഷത്തോളമായി പരിശീലക രംഗത്തുണ്ട്.
2007 ലാണ് ഇദ്ദേഹം പരിശീലക കരിയർ ആരംഭിക്കുന്നത്.യൂറോപ്പിലെ പല ക്ലബ്ബുകളെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഭൂരിഭാഗം സമയത്തും സ്വീഡിഷ് ക്ലബ്ബുകളെയാണ് പരിശീലിപ്പിച്ചിട്ടുള്ളത്. ഏറ്റവും ഒടുവിൽ ഉതൈ താനി എന്നാ ക്ലബ്ബിനെയാണ് ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുള്ളത്. തായ്‌ലൻഡ് ക്ലബ് ആയിരുന്നു അത്. അവിടെ നിന്നാണ് അദ്ദേഹം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയിട്ടുള്ളത്.
സ്വീഡിഷ് ക്ലബ്ബായ AIKയെ പരിശീലിപ്പിച്ച സമയമാണ് ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച സമയം.2009-2010 കാലയളവിൽ ഈ ക്ലബ്ബിന് മൂന്ന് കിരീടങ്ങൾ നേടിക്കൊടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.പിന്നീട് IFK ഗോട്ബെർഗ് എന്ന ക്ലബ്ബിന് ഒരു കിരീടവും ഇദ്ദേഹം നേടിക്കൊടുത്തിട്ടുണ്ട്. ഇങ്ങനെ കിരീടങ്ങൾ നേടിക്കൊടുത്തു പരിചയമുള്ള ഒരു പരിശീലകൻ തന്നെയാണ് ഇദ്ദേഹം.
ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യമായിട്ടാണ് ഇദ്ദേഹം എത്തുന്നത്.ഇവാൻ വുക്മനോവിച്ച് സ്ഥാനമൊഴിഞ്ഞ ഇടത്തേക്കാണ് അദ്ദേഹം വരുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ പരിശീലകന് എത്രത്തോളം തിളങ്ങാൻ കഴിയും എന്നതാണ് ആരാധകർ ഉറ്റുനോക്കുന്ന കാര്യം.