ഇനി രണ്ട് മത്സരങ്ങൾ കൂടി: ബ്ലാസ്റ്റേഴ്സിന്റെ പ്ലാനുകൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ട് സ്റ്റാറെ

കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ തായ്‌ലാൻഡിൽ പ്രീ സീസൺ നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ട് മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ കളിച്ചിട്ടുള്ളത്. ആദ്യ മത്സരത്തിൽ സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ പട്ടായ യുണൈറ്റഡ്നോട് ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ 2 ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു. പക്ഷേ ഇന്ന് നടന്ന മത്സരത്തിൽ മികച്ച ഒരു വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.

മറ്റൊരു സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ സമൂത് പ്രകാൻ സിറ്റി എഫ്സിയോട് കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ 3 ഗോളുകൾക്ക് വിജയിക്കുകയായിരുന്നു.പെപ്ര,സഹീഫ്,ഇഷാൻ എന്നിവരാണ് ക്ലബ്ബിന്റെ ഗോളുകൾ നേടിയത്. കുറച്ച് ദിവസം കൂടി ബ്ലാസ്റ്റേഴ്സ് തായ്‌ലാൻഡിൽ തുടരും എന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ മികയേൽ സ്റ്റാറെ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ക്ലബ്ബിന്റെ പ്ലാനുകൾ പുറത്തുവിട്ടിരുന്നു.

അതായത് ബ്ലാസ്റ്റേഴ്സിന്റെ ഷെഡ്യൂളുകളായിരുന്നു അദ്ദേഹം പുറത്തുവിട്ടത്. അത് പ്രകാരം തായ്‌ലാൻഡിൽ ബ്ലാസ്റ്റേഴ്സ് ഇനി രണ്ട് മത്സരങ്ങൾ കൂടി കളിക്കും. ഈ മാസം ഇരുപതാം തീയതിയും ഇരുപത്തിയൊന്നാം തീയതിയും ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരങ്ങൾ കളിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. അതിനുശേഷം 22 ആം തീയതി ബ്ലാസ്റ്റേഴ്സ് ഇന്ത്യയിലേക്ക് മടങ്ങിയെത്തും. കൊൽക്കത്തയിലേക്കാണ് ബ്ലാസ്റ്റേഴ്സ് വരിക.

ഡ്യൂറന്റ് കപ്പിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിലേക്ക് എത്തുക.ഇരുപത്തിനാലാം തീയതി കൊൽക്കത്തയിൽ ക്ലബ്ബ് ക്യാമ്പ് തുടങ്ങും.ഡ്യൂറന്റ് കപ്പ് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം എളുപ്പമാവില്ല. കാരണം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ മുംബൈ സിറ്റി,പഞ്ചാബ് എഫ്സി എന്നിവരെയൊക്കെ ക്ലബ്ബിന് നേരിടേണ്ടതുണ്ട്.

പക്ഷേ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വളരെ ഗൗരവത്തോടുകൂടി തന്നെ ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിനെ പരിഗണിച്ചേക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. എല്ലാ ട്രോഫികൾക്കും ഒരുപോലെ പ്രാധാന്യം നൽകാനാണ് ഇനി ക്ലബ്ബിന്റെ പദ്ധതി. അതേസമയം പുതിയ സൈനിങ്ങുകൾ ഉണ്ടാവുന്നില്ല എന്നത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്.

Kerala BlastersMikael Stahre
Comments (0)
Add Comment