കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലകനായി കൊണ്ട് മികേൽ സ്റ്റാറെയെ നിയമിച്ചിരുന്നു. രണ്ടു വർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പു വെച്ചിരിക്കുന്നത്.ഇവാൻ വുക്മനോവിച്ചിന്റെ പകരക്കാരനായി കൊണ്ടാണ് ഈ പരിശീലകൻ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിട്ടുള്ളത്. ഇദ്ദേഹത്തിന്റെ പരിശീലകരിയർ ആരാധകർ ചികഞ്ഞ് അന്വേഷിക്കുന്ന ഒരു കാര്യമാണ്.
ഇവാൻ വുക്മനോവിച്ച് എന്ന പരിശീലകനിൽ നിന്നും തികച്ചും വ്യത്യസ്തനാണ് ഇദ്ദേഹം.48 കാരനായ ഇദ്ദേഹം പ്രൊഫഷണൽ ഫുട്ബോൾ ഇതുവരെ കളിച്ചിട്ടില്ല. മറിച്ച് പരിശീലക കരിയർ ആരംഭിക്കുകയായിരുന്നു. കൃത്യമായി പറഞ്ഞാൽ പതിനാലാം വയസ്സിൽ ഇദ്ദേഹം പരിശീലകരിയർ ആരംഭിച്ചിട്ടുണ്ട്.പക്ഷേ പ്രൊഫഷണൽ രൂപത്തിലേക്ക് പിന്നീടാണ് മാറുന്നത്.
അനുഭവങ്ങളിലൂടെ പഠിച്ച് വളർന്ന പരിശീലകനാണ് സ്റ്റാറെ. മുഖ്യ പരിശീലകനാകുന്നതിനു മുൻപ് ഒരുപാട് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.ഗ്രാണ്ടാൽ ഐകെ,ഹാമർബി,AIK എന്നീ ക്ലബ്ബുകളുടെ യൂത്ത് ടീമുകളെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഇദ്ദേഹത്തിന് പ്രായം ചെറുപ്പമാണ്.ഗ്രാന്റാൽ ഐകെയുടെ യൂത്ത് ടീമിന്റെ പരിശീലകനാകുന്ന സമയത്ത് ഇദ്ദേഹത്തിന്റെ പ്രായം 25 മാത്രമാണ്.
2004ൽ AIK യുടെ അണ്ടർ 19 ടീമിനെ സ്വീഡനിലെ ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്ക് നയിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിനൊക്കെ ശേഷമാണ് അദ്ദേഹം സീനിയർ ടീമുകളുടെ പരിശീലകനായി കൊണ്ട് ചുമതല ഏൽക്കുന്നത്. പിന്നീട് സ്വീഡനിലെ പല പ്രധാനപ്പെട്ട കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ഏഷ്യയിൽ വലിയ ട്രാക്ക് റെക്കോർഡ് ഒന്നും അവകാശപ്പെടാനില്ല എന്നത് മാത്രമാണ് ഒരു പോരായ്മ. വളരെ മികച്ച ഒരു പരിശീലകനെയാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് എന്ന് അവകാശപ്പെടാൻ കഴിയില്ല.പക്ഷേ ഈ പരിശീലകൻ മോശവുമല്ല. ഇദ്ദേഹത്തിന്റെ എക്സ്പീരിയൻസാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസം നൽകുന്ന കാര്യം.ബാക്കിയൊക്കെ കണ്ടറിയേണ്ട കാര്യമാണ്.