കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ മികേൽ സ്റ്റാറെയുടെ ഭൂതകാലം ചികഞ്ഞെടുക്കുന്ന തിരക്കിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉള്ളത്. അദ്ദേഹത്തിന്റെ മുൻപത്തെ കണക്കുകളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം.സ്വീഡനിൽ ഒരുപാട് നേട്ടങ്ങളും പുരസ്കാരങ്ങളും സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ള പരിശീലകനാണ് സ്റ്റാറെ. പക്ഷേ ഇപ്പോൾ അവസാനിച്ച സീസണിലെ അദ്ദേഹത്തിന്റെ കണക്കുകൾ നിരാശാജനകമാണ്.
തായ്‌ലാൻഡ് ലീഗിൽ നിന്നാണ് അദ്ദേഹം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. അവിടുത്തെ കണക്കുകൾ നല്ലതല്ല.അദ്ദേഹത്തിന്റെ ടീം പതിനാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ അദ്ദേഹത്തെ പരിശീലക സ്ഥാനത്തുനിന്നും പുറത്താക്കുകയായിരുന്നു.അതിനുശേഷമാണ് ഇപ്പോൾ അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ എത്തിയിട്ടുള്ളത്. എന്നാൽ കരിയറിന്റെ തുടക്കകാലത്ത് സ്വീഡനിൽ കിരീടങ്ങൾ സ്വന്തമാക്കാൻ സാധിച്ച കണക്കുകളും ഇദ്ദേഹത്തിന് അവകാശപ്പെടാൻ സാധിക്കുന്നുണ്ട്.ഐഎസ്എല്ലിൽ ആദ്യമായിട്ടാണ് ഇദ്ദേഹം മാറ്റുരക്കുന്നത്.
ഈ പരിശീലകനുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് സ്പോർട്ബ്ലാഡറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.ഈ പരിശീലകന് ലഭിക്കുന്ന സാലറി അവർ കണ്ടെത്തിയിട്ടുണ്ട്. ഒരു സീസണിൽ 3 കോടി രൂപയോളം ഈ കോച്ചിന് കേരള ബ്ലാസ്റ്റേഴ്സ് നൽകുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടു വർഷത്തെ കരാറിന് ആറു കോടി രൂപയാണ് ബ്ലാസ്റ്റേഴ്സിന് ചെലവാകുന്നത്.
നല്ലൊരു തുക തന്നെ ഈ പരിശീലകന് വേണ്ടി ചിലവഴിക്കുന്നു എന്നതിൽ സംശയമില്ല.അതിനുള്ള റിസൾട്ട് അദ്ദേഹം ഉണ്ടാക്കിയെടുക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാമ്പത്തികപരമായ തർക്കങ്ങളെ തുടർന്നായിരുന്നു ദിമി കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്.അദ്ദേഹത്തിന് ഈസ്റ്റ് ബംഗാളിൽ നാലുകോടി രൂപയോളം ഒരു വർഷത്തെ കരാറിന് ലഭിക്കും എന്നും റിപ്പോർട്ടുകൾ ചൂണ്ടി കാണിച്ചിരുന്നു. ഏതായാലും പരിശീലകനെ നിയമിച്ചത് കൊണ്ട് ആ ജോലി തീർന്നു കിട്ടി. ഇനി താരങ്ങളെ സൈൻ ചെയ്യുന്നതിലായിരിക്കും സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് തന്റെ ശ്രദ്ധ പതിപ്പിക്കുക.