ബ്ലാസ്റ്റേഴ്സിന്റെ ആരാധകരാണ് എന്നെ ആകർഷിച്ചത്:സ്റ്റാറെ ആരാധകരെ കുറിച്ച് പറഞ്ഞത് ഇങ്ങനെ!
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള പരിശീലകനെ ഇന്നലെ നിയമിച്ച് കഴിഞ്ഞിട്ടുണ്ട്.മികേൽ സ്റ്റാറെ എന്ന സ്വീഡിഷ് പരിശീലകനാണ് ഇപ്പോൾ എത്തിയിട്ടുള്ളത്. കഴിഞ്ഞ 17 വർഷത്തോളമായി ഇദ്ദേഹം പരിശീലക രംഗത്തുണ്ട്.സ്വീഡനിൽ പ്രധാനപ്പെട്ട കിരീടങ്ങൾ നേടിയിട്ടുള്ള പരിശീലകനാണ് ഇദ്ദേഹം. അമേരിക്കയിൽ പരിശീലിപ്പിച്ച് പരിചയമുള്ള ഇദ്ദേഹം ഏറ്റവും ഒടുവിൽ തായ്‌ലാൻഡ് ലീഗിലായിരുന്നു ഉണ്ടായിരുന്നത്.
രണ്ടു വർഷത്തെ കരാറിലാണ് ഇദ്ദേഹം ബ്ലാസ്റ്റേഴ്സുമായി ഒപ്പ് വെച്ചത്. ഇതിനുശേഷം സ്വീഡനിലെ ഒരു മാധ്യമത്തിന് സ്റ്റാറെ ഇന്റർവ്യൂ നൽകിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനെ തിരഞ്ഞെടുക്കാനുള്ള കാരണം അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിന് കിരീടമില്ലെന്നും കിരീടം നേടാൻ ആഗ്രഹിക്കുന്ന ഒരു മെന്റാലിറ്റിയാണ് തന്നെ ആകർഷിച്ചത് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഇതോടൊപ്പം തന്നെ ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സ് ആരാധകർ തന്നെ ആകർഷിച്ചു എന്നുള്ള കാര്യം ഇദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. വലിയ ആരാധകരുള്ള ഒരു ക്ലബ്ബിന്റെ ഭാഗമാവുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.സ്റ്റാറെ പറഞ്ഞ കാര്യങ്ങൾ സ്വീഡിഷ് മാധ്യമമായ സ്പോർട്ട് ബ്ലേഡറ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
30000 ആരാധകർ ഓരോ മത്സരത്തിലും പങ്കെടുക്കുന്ന ഒരു വലിയ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്.ഈ ആരാധക കൂട്ടം എന്നെ ആകർഷിച്ചിട്ടുണ്ട്.സ്വീഡനിൽ ഒരുപാട് ആരാധകരുള്ള ടീമിനെ ഞാൻ പരിശീലിപ്പിച്ചിട്ടുണ്ട്. അതുപോലെയുള്ള ഒരു ആരാധകനാണ് കേരള ബ്ലാസ്റ്റേഴ്സിനും ഉള്ളത്.അത് വളരെ താല്പര്യമുണ്ടാക്കുന്ന കാര്യമാണ്. നമ്മൾ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു അന്തരീക്ഷത്തിൽ കളിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്,ഇതാണ് സ്റ്റാറെ പറഞ്ഞിട്ടുള്ളത്.
തീർച്ചയായും ആരാധകരും കൊച്ചി സ്റ്റേഡിയവും അദ്ദേഹത്തെ വളരെയധികം ആകർഷിച്ചിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിന് കിരീടങ്ങൾ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അദ്ദേഹം വരുന്നത്.ആ ലക്ഷ്യം നിറവേറ്റാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.