ഒഡീഷക്കെതിരെയുള്ള ഫുൾ മാച്ച് ഞാൻ കണ്ടു,പണി നേരത്തെ തുടങ്ങും:ബ്ലാസ്റ്റേഴ്സ് കോച്ച്
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം സമ്മർദ്ദം വർദ്ധിച്ചു വരുന്ന ഒരു സമയമാണിത്. കഴിഞ്ഞ 10 വർഷത്തോളമായി ക്ലബ്ബ് പല കോമ്പറ്റീഷനുകളിലും മാറ്റുരക്കുന്നു. എന്നാൽ ഇതുവരെ ഒരു കിരീടം പോലും ക്യാബിനറ്റിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് മാനേജ്മെന്റിൽ വലിയ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഇത്തവണ അടിമുടി മാറ്റങ്ങൾ നടത്താൻ ക്ലബ്ബ് മാനേജ്മെന്റ് തീരുമാനിച്ചിട്ടുള്ളത്.
കോച്ചിംഗ് സ്റ്റാഫിൽ പോലും മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞു. പരിശീലകനായി കൊണ്ട് മികയേൽ സ്റ്റാറെ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ പരിശീലകൻ ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നു.ഇറാനി ഖാനായിരുന്നു അത് ഹോസ്റ്റ് ചെയ്തിരുന്നത്. ഒരുപാട് കാര്യങ്ങളെക്കുറിച്ച് ഈ പരിശീലകൻ സംസാരിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ തയ്യാറെടുപ്പുകളെ കുറിച്ചും ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്.
തായ്‌ലാൻഡിലാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ നടക്കുന്നത്. മാസം തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പണി ആരംഭിക്കും.ഈ കാര്യങ്ങളൊക്കെ പരിശീലകൻ സ്റ്റാഹ്റെ സ്ഥിരീകരിച്ച് കഴിഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
കഴിഞ്ഞ തവണ നോക്കോട്ട് മത്സരത്തിൽ ഒഡീഷയോട് പരാജയപ്പെട്ടു കൊണ്ടാണല്ലോ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായത്.ആ ഫുൾ മാച്ച് ഞാൻ ഇരുന്ന് കണ്ടിരുന്നു.ഇത്തവണ നേരത്തെ ഒരുക്കങ്ങൾ ആരംഭിക്കണം. ജൂലൈ രണ്ടാം തീയതി തന്നെ തായ്‌ലാൻഡിൽ ഞങ്ങൾ ക്യാമ്പ് തുടങ്ങും.അവിടെ 3 മത്സരങ്ങൾ കളിക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്,ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
തായ്‌ലാൻഡിലെ പ്രീ സീസൺ സൗഹൃദ മത്സരങ്ങൾ ഗുണം ചെയ്യും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ സീസണിൽ തായ്‌ലാൻഡിൽ പരിശീലിപ്പിച്ചിട്ടുള്ള പരിശീലകൻ കൂടിയാണ് സ്റ്റാറെ. അതിനുശേഷം ഡ്യൂറന്റ് കപ്പിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ഇന്ത്യയിലേക്ക് തിരിച്ചെത്തുക. കൊൽക്കത്തയിൽ വച്ചുകൊണ്ടാണ് ഇത്തവണത്തെ ഡ്യൂറന്റ് കപ്പ് അരങ്ങേറുന്നത്. അതിനെ ഗൗരവത്തോടുകൂടി പരിഗണിക്കും എന്നുള്ള ഉറപ്പ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പരിശീലകനും ആരാധകർക്ക് നൽകിയിട്ടുണ്ട്.